ആഗോള മലയാളി സമൂഹത്തെയും സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഉൾക്കൊണ്ട് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ 2024 നവംബർ 9-ാം തീയതി ന്യൂയോർക്കിൽ സമ്മേളിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുൻ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ 1983 ൽ അമേരിക്കയിൽ ഇന്ത്യൻ അംബാസിഡർ ആയിരുന്നപ്പോൾ ദീർഘവീക്ഷണത്തോടെ മുൻകൈയെടുത്ത് സ്ഥാപിച്ച ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇന്ന് ലോക മലയാളി സമൂഹത്തിനിടയിൽ പ്രഥമ സ്ഥാനമാണ് ഉള്ളത്.
ലോകത്തിൻറെ വിവിധ രാജ്യങ്ങളിലുള്ള മലയാളി സംഘടനകളെയും മറ്റു സംഘടനകളെയും ഒന്നിപ്പിച്ച് ആഗോള മാറ്റത്തിന്റെ ചാലക ശക്തിയായി പ്രവർത്തിക്കുക എന്നതാണ് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണൽ ലക്ഷ്യമിടുന്നത്.
ഭാരതത്തിൻ്റെ കലാസാഹിത്യ സാംസ്കാരിക മേഖലയുടെ വളർച്ചയ്ക്ക് ഊന്നൽ നൽകിയും ആഗോള രംഗത്ത് ആരോഗ്യം ബിസിനസ് തൊഴിൽ സാങ്കേതിക രംഗം ഉൾപ്പെടെയുള്ള വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പ്രഥമ പരിഗണന നൽക്കും. ഡിസാസ്റ്റർ മാനേജ്മെൻറ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടാതെ വൃദ്ധജനങ്ങളുടെയും യുവതി യുവാക്കളുടെയും ക്ഷേമത്തിനായി പ്രത്യേക കർമ്മ പദ്ധതികൾ തയ്യാറാക്കി പ്രവർത്തിക്കുമെന്ന് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇൻറർനാഷണലിന്റെ ഭാരവാഹികൾ അറിയിച്ചു. ദീർഘകാലം സംഘടനാ പ്രവർത്തന പരിചയം കൈമുതലായുള്ള അറുപതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇപ്പോൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.
സണ്ണി മറ്റമന (പ്രസിഡൻറ്), എബ്രഹാം ഈപ്പൻ (ജനറൽ സെക്രട്ടറി ), സണ്ണി ജോസഫ്(ട്രഷറർ), ഡോ. ജേക്കബ് ഈപ്പൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ), പ്രിൻസൺ പെരേപ്പാടൻ (അസോസിയേറ്റ് സെക്രട്ടറി), ഡോ. അജു ഉമ്മൻ (അസോസിയേറ്റ് ട്രഷറർ), തോമസ് എം ജോർജ് (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ), റോണി വർഗീസ് (അഡീഷണൽ അസോസിയേറ്റ് ട്രഷറർ ), ഡോ. നീന ഈപ്പൻ (വിമൻസ് ഫോറം ചെയർ പേഴ്സൺ), ഡോ. കലാ ഷഹി (ചെയർപേഴ്സൺ ഓഫ് ഇൻറർനാഷണൽ അഫയേഴ്സ്), റെജി കുര്യൻ (ഇൻറർനാഷണൽ കോഓർഡിനേറ്റർ) എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു അൻപതോളം പേർ അടങ്ങുന്ന കമ്മറ്റി അംഗങ്ങളും ചേരുന്ന ഭരണ സമിതിയെയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്.
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ഇന്റർനാഷണലിന്റെ പ്രവർത്തക സമിതി യോഗത്തിനു ശേഷം പത്രസമ്മേളനവും നവംബർ 9ന് നാന്വറ്റ് ഹിൽട്ടൺ ഗാർഡൻ ഇൻ ഹോട്ടലിൽ വെച്ച് (Hilton garden inn hotel,270 NY-59,Nanuet NY 10954) നടക്കും.
ഈ സമ്മേളനത്തില്‍ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ ഭാരവാഹികൾ അറിയിച്ചു.