മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു

ഹ്യൂസ്റ്റണ്‍: അംഗസംഖ്യ അയ്യായിരത്തോടടുക്കുന്ന നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഹ്യൂസ്റ്റൺ (മാഗ്) 2025 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നു.

സുരേന്ദ്രൻ നായർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ബാബു തോമസ്, ജോണി കുന്നക്കാടൻ എന്നിവർ അംഗങ്ങളായുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് നിലവിൽ വന്നത്. പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ, സെക്രട്ടറി സുബിൻ കുമാരൻ, ട്രസ്റ്റി ജോസ് കെ ജോൺ ട്രസ്റ്റ് ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ എന്നിവർ സംയുക്തമായി ആണ് ഈ തീരുമാനം അറിയിച്ചത്.

മാഗിൻ്റെ നിലവിലുള്ള ആസ്ഥാനമായ കേരള ഹൗസ്‌ പുതുക്കി പണിയുന്നതിനും വിപുലീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന ഈയവസരത്തിൽ സംഘടനക്ക് കൂടുതൽ കുരുത്തേകുന്ന പുതിയൊരു നേതൃത്വം തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്ന പ്രത്യാശയും ഭാരവാഹികൾ പങ്കുവച്ചു.

Print Friendly, PDF & Email

Leave a Comment

More News