കാരന്തൂർ: മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി ‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു. നവംബർ 29, 30, ഡിസംബർ 01 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവൽ പരിപാടികൾക്ക് തുടക്കമിട്ടാണ് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക കലാലയങ്ങളിലേക്കും പണ്ഡിതന്മാരുടെ സമീപത്തേക്കും പൈതൃക കേന്ദ്രങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരും മരണപെട്ടവരുമായ കേരളീയ പണ്ഡിതരുടെ സംഭാവനകൾ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്.
മലപ്പുറം മഅ്ദിൻ അക്കാദമി, ജാമിഅ ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങൽ, കോടമ്പുഴ ദാറുൽ മആരിഫ്, മമ്പുറം മഖാം, ഉസ്താദുൽ അസാതീദ് ഒ. കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ മഖാം, ആശിഖുറസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മഖാം എന്നീ കേന്ദ്രങ്ങളാണ് യാത്രയിൽ പ്രധാനമായി സന്ദർശിച്ചത്. കൂടാതെ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രശസ്ത കർമശാസ്ത്ര ഗ്രന്ഥമായ ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്‌ലാമിയുടെ രചയിതാവും സമസ്ത മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്‌ലിയാർ എന്നിവരുമായുള്ള പ്രത്യേക വിജ്ഞാന സെഷനുകളും യാത്രയുടെ ഭാഗമായി നടന്നു.
റൈഹാൻ വാലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി പി സിറാജുദ്ദീൻ സഖാഫി, പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി റിപ്പൺ, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, മുഹമ്മദ് അഹ്‌സനി ആവിലോറ, ആശിഖ് സഖാഫി മാമ്പുഴ, ഖലീൽ സഖാഫി, സഫ്‌വാൻ നൂറാനി എന്നിവർ പൈതൃക യാത്രക്ക് നേതൃത്വം നൽകി.