ഫിലഡൽഫിയ: “ഇത് നമ്മുടെയെല്ലാം ദൗത്യം” (It is Everyone’s Business) എന്ന ആശയത്തെ മുൻ നിർത്തി, ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയയെ, മലയാള സാംസ്കാരിക ഭൂപടത്തിൽ തങ്കക്കുറിയണിയിച്ചു. വൈകുന്നേരം 4 മണിമുതൽ 8 മണിവരെയായായിരുന്നു മുഖ്യ ആഘോഷങ്ങൾ. ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിട്ട ഓഡിറ്റോറിയത്തിലും, “രത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് ആഘോഷങ്ങൾ നടന്നത്. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം” ആഘോഷിച്ചത്.
ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ (ചെയർമാൻ), ബിനു മാത്യൂ (സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ് നടവയൽ (കേരളം ഡേ ചെയർമാൻ), നിക്കോൾ മാത്യൂ (മോഹിനിയാട്ടം ഇമേജ്), ലോറൻസ് തോമസ് (കഥകളി ഇമേജ്) എന്നിവർ ചേർന്ന് പതിനൊന്നു സ്വർണ്ണ നാളങ്ങൾ ഭദ്രദീപത്തിൽ കൊളുത്തി. ജോർജ് ഓലിക്കൽ, സച്ചു അൻസു ആലപ്പാട്ട് എന്നിവർ മാസ്റ്റർ ഓഫ് സെറിമണി ആയി.
സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിച്ചു. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങങ്ങൾ സമ്മാനിച്ചു. ” ബിസിനസ്സുകാരിലെ സർഗാത്മകതയും സാമൂഹ്യ സേവന രംഗത്ത് ബിസിനസ്സുകാരുടെ പങ്കും” എന്ന വിഷയത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. “വാഹന ഇൻഷുറൻസ് നിയമത്തിൻ്റെ നട്ടും ബോൾട്ടും, വാഹന അപകടദുരിത നിവാരണ നിയമങ്ങളും” എന്ന വിഷയത്തിൽ, പ്രമുഖ അറ്റേണി ജോസഫ് കുന്നേൽ, നിയമ സഹായ ക്ലാസ് അവതരിപ്പിച്ചു. പ്രമുഖ ബിസിനസ്സ് പേഴ്സണാലിറ്റി മണിലാൽ മത്തായി ട്രൈസ്റ്റേറ്റ് കേരള ദിനോത്സവത്തിൽ സന്നിഹിതനായിരുന്നു.
അലക്സ് തോമസ് ( പമ്പാ മലയാളി അസ്സോസിയേഷൻ), സണ്ണി കിഴക്കേമുറി (കോട്ടയം അസ്സോസിയേഷൻ), സാറാ ഐപ് (പിയാനോ നേഴ്സസ് ഓർഗനൈസേഷൻ), ജോസ് തോമസ് (ഓർമാ ഇൻ്റർ നാഷണൽ), ഫീലിപ്പോസ് ചെറിയാൻ (ഫിലഡൽഫിയാ മലയാള സാഹിത്യ വേദി), ജോസഫ് ജോർജ് (തിരുവല്ലാ അസ്സോസിയേഷൻ), സുരേഷ് നായർ (റാന്നി അസ്സോസിയേഷൻ), ലോറ്ൻസ് തോമസ് (ഫിൽമാ അസ്സോസിയേഷൻ) എന്നിവർ കേരള ദിനോത്സവ ആശംസ്കൾ നേർന്ന് പ്രസംഗിച്ചു.
സഛു ആലപ്പാട്ട് (ഈശ്വര പ്രാർത്ഥനാ ഗീതം), ഷോൺ മാത്യൂ ( അമേരിക്കൻ ദേശീയ ഗാനം), അബിയാ മാത്യൂ (ഭാരത ദേശീയ ഗാനം) എന്നിവർ ടോൺ സെറ്റേഴ്സായി. രാജു പി ജോൺ, അൻസു ആലപ്പാട്ട്, ഷാജി സുകുമാരൻ, അബിയാ മാത്യൂ എന്നീ ഗായകർ മലയാള ഭാഷാ മാഹാത്മ്യ ഗാനങ്ങൾ ആലപിച്ചു.
നിമ്മീ ദാസ്, അമേയ തെക്കുംതല ( മെയ്ക്ക് ഓവർ), ബ്രിജിറ്റ് പാറപ്പുറത്ത് (രംഗ ക്രമീകരണം), അലക്സ് ബാബു (ഛായഗ്രഹണം), ഷാജി സുകുമാരൻ ( സദ്യ), ശബ്ദവും വെളിച്ചവും (മയൂര), അലക്സ് ബാബു, ജോസ് തോമസ്, സദാശിവൻ കുഞ്ഞി, ജോർജ് നടവയൽ ( പബ്ളിസിറ്റി ഡിസൈൻസ്), ജോർജ് കുട്ടി, (കവനൻ്റ് ട്രോഫീസ്) എന്നിവർ അണിയറ ശിൽപികളായി. സാഹിത്യ മത്സര മൂല്യ നിർണ്ണയത്തിന് ജോർജ് നടവയലും ജോർജ് ഓലിക്കലും അലക്സ് ബാബുവും നേതൃത്വം നൽകി.
അഭിലാഷ് ജോൺ ( ചെയർമാൻ), ബിനു മാത്യൂ ( സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ(ട്രഷറാർ), ജോർജ് നടവയൽ (കേരളാ ഡേ ചെയർമാൻ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോൺ പണിക്കർ (ജോയിൻ്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിൻ്റ് ട്രഷറാർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ, സുമോദ് നെല്ലിക്കാല, അലസ്ക് ബാബു, റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസൻ്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണ് കേരളാ ഡേ ആഘോഷങ്ങൾക്കുണ്ടായിരുന്നത്.
മലയാളം മാതൃഭാഷ ആയ, കൊച്ചി, മലബാർ, തെക്കൻ കാനറാ, തിരുവിതാംകൂർ എന്നീ നാട്ടു ദേശങ്ങളെ 1956 നവംബർ 1ന് ഒരുമിപ്പിച്ച് കേരള സംസ്ഥാനം രൂപം കൊടുത്തതിൻ്റെയും, തുടർന്ന് ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേയ്ക്ക് മലയാളമക്കൾ വ്യാപിച്ചതിൻ്റെയും, സമകാലീന പ്രാധാന്യ പ്രസക്തികളെ, ലോക മലയാളികളുടെ കാഴ്ച്ചപ്പാടിൽ നോക്കിക്കാണുന്നതിനും, വരും തലമുറകൾക്ക് കേരള സംസ്കൃതിയുടെ ഗുണാത്മക മുഖങ്ങൾ (positive aspects) പരിച യപ്പെടുത്തുന്നതിനുമാണ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളം-ദിനം ആഘോഷിക്കുന്നത്.