ചെറി ലെയിന്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ദേവാലയത്തില്‍ ശതാഭിഷിക്തരായ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു

ന്യൂഹൈഡ്‌ പാര്‍ക്ക്‌ (ന്യൂയോര്‍ക്ക്): ചെറി ലെയിന്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്സ്‌ ദേവാലയത്തിലെ 84 വയസ്സ്‌ കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. നവംബര്‍ 10 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 5 പേരെയാണ്‌ പ്രത്യേകമായി ആദരിച്ചത്‌.

ശ്രീമാന്മാരായ കെ.വി. ചാക്കോ, വര്‍ഗീസ്‌ ചെറിയാന്‍, കെ. എസ്‌ മാത്യു, ശ്രീമതിമാരായ അന്നമ്മ മത്തായി, അന്നമ്മ തോമസ്‌ എന്നിവരെ ശതാഭിഷിക്തരായി ആദരിച്ചു. ഇവരില്‍ കെ.വി. ചാക്കോയും അന്നമ്മ മത്തായിയും അവരുടെ നവതി (90 വയസ്സു തികഞ്ഞവര്‍) നിറവിലുള്ളവരുമാണ്‌.

ഒരു വ്യക്തിയുടെ ജീവിതത്തില്‍ 84 വയസ്സാകുമ്പോള്‍ 1000 പൂര്‍ണ ചന്ദ്രന്മാരെ കണ്ടതായി കണക്കാക്കപ്പെടുന്നു. കൃത്യമായ കണക്കു പ്രകാരം 83 വയസ്സും 4 മാസവുമാണ്‌ ഈ ശതാഭിഷേകത്തിന്റെ പ്രായം. ഇവരെ ശതാഭിഷിക്തര്‍ എന്ന്‌ വിളിക്കപ്പെടുന്നു. ശതാഭിഷിക്തരായ ഈ വിശിഷ്ട വ്യക്തികളെ വികാരി ഫാ. ഗ്രിഗറി വര്‍ഗീസ്‌ പൊന്നാട ചാര്‍ത്തിയും പ്രശംസാ ഫലകം നല്‍കിയുമാണ് ആദരിച്ചത്.

ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക്‌ സമാജം സെക്രട്ടറി ഷീല ജോസ്‌, ട്രഷറര്‍ റീനി ജോര്‍ജ്ജ്‌, പള്ളി സെക്രട്ടറി കെന്‍സ്‌ ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്‍, ബിജു മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. വര്‍ഗീസ്‌ പോത്താനിക്കാട്‌ ആയിരുന്നു എം.സി.

Print Friendly, PDF & Email

Leave a Comment

More News