മെക്കിനി (ഡാളസ് ): അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു. കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്.
1971 ൽ അമേരിക്കയിലേക്ക് കുടുംബസമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക്ക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്‌സായിരുന്നു. 2019 ൽ സർവിസിൽ നിന്നും റിട്ടയർ ചെയ്ത് ഡാളസിലേക്കു താമസം മാറ്റി മകനോടൊപ്പം
വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
മക്കൾ: സജി മാത്യുസ് (മെക്കനി, ഡാളസ്), സണ്ണി മാത്യുസ് (ബോസ്റ്റൺ)
മരുമക്കൾ: അമാൻഡ, ജൂലി.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd ) ഡിസംബർ 7 ശനിയാഴ്ച. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ തമ്പി ചീരൻ 91 999 587 5894.
My condolences. May God comfort the children and family members. Love and prayers.❤️