22 വിവാദ ഉദ്യോഗസ്ഥരുടെ പാസ്‌പോർട്ട് ബംഗ്ലാദേശ് റദ്ദാക്കി

ധാക്ക: സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി റാപ്പിഡ് ആക്‌ഷന്‍ ബറ്റാലിയൻ (RAB) ഉൾപ്പെടെയുള്ള ഇൻ്റലിജൻസ്, നിയമ-നിർവ്വഹണ ഏജൻസികളിൽ സേവനമനുഷ്ഠിച്ച 22 ഉദ്യോഗസ്ഥരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഉത്തരവിട്ടു.

ഷെയ്ഖ് ഹസീന പ്രസിഡൻറായിരിക്കെ രാഷ്ട്രീയ എതിരാളികൾ അപ്രത്യക്ഷരായതിന് നിലവിൽ അന്വേഷണം നടക്കുന്നതിനാൽ ഈ ഉദ്യോഗസ്ഥരുടെ പാസ്‌പോർട്ട് റദ്ദാക്കുന്നതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഒരു അറിയിപ്പിൽ അറിയിച്ചു.

എതിർകക്ഷികളെ തട്ടിക്കൊണ്ടുപോയതിൽ ഇവർക്ക് പങ്കുണ്ടെന്ന് പ്രാഥമിക തെളിവുകളുണ്ടെന്നും അവർ രാജ്യം വിടുന്നത് തടയാനാണ് നടപടിയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒട്ടുമിക്ക ഉദ്യോഗസ്ഥരും ബംഗ്ലാദേശ് സൈന്യത്തിലും രഹസ്യാന്വേഷണ ഏജൻസിയായ ഡിജിഎഫ്ഐയിലും നാഷണൽ സെക്യൂരിറ്റി ഇൻ്റലിജൻസിലും (എൻഎസ്ഐ) പ്രമുഖ സ്ഥാനങ്ങളിലുള്ളവരായിരുന്നു.

ഹസീനയുടെ കാലത്ത് നിഷേധാത്മകമായ പ്രചാരണം നേടിയ എൻഫോഴ്‌സ്‌മെൻ്റ് സംഘടനയായ റാപ്പിഡ് ആക്‌ഷന്‍ ബറ്റാലിയനിൽ ലിസ്റ്റിലെ ചിലർ ഉൾപ്പെട്ടിരുന്നു. ആഭ്യന്തര കാര്യ ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരിയാണ് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ തലവൻ.

2009 മുതൽ 2011 വരെ ഡിജിഎഫ്ഐയുടെ തലവനായി സേവനമനുഷ്ഠിച്ച ഫാസിൽ അക്ബറും പട്ടികയിൽ പരാമർശിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കൊലപാതകക്കുറ്റം ചുമത്തി ഇപ്പോൾ ജയിലിൽ കഴിയുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊഹിയുദ്ദീൻ ഫാറൂഖിയും പട്ടികയിലുണ്ട്.

ഡിജിഎഫ്ഐയുടെയും എൻഎസ്ഐയുടെയും മുൻ ഉദ്യോഗസ്ഥരായ ലഫ്റ്റനൻ്റ് ജനറൽ അക്ബർ ഹുസൈൻ, സൈഫുൽ ആബേദിൻ, സൈഫുൾ ആലം, അഹമ്മദ് തബ്രീസ് ഷംസ് ചൗധരി, മേജർ ജനറൽ ഹമീദുൽ ഹഖ് എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ചതിനുശേഷം, ഷെയ്ഖ് ഹസീന സർക്കാരിൻ്റെ കീഴിലുള്ള വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെയും നിയന്ത്രണത്തിലുള്ള രഹസ്യ സങ്കേതങ്ങളിൽ തടങ്കലിൽ കഴിഞ്ഞിരുന്നവരെ ധാക്ക മോചിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News