കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി ദിൽന ഫാത്തിമ. കൊടുവള്ളി മാനിപുരം സ്വദേശികളായ കുന്നത്ത് അബ്ദുൽ ഖാദിർ-ബഷീറ ദമ്പതികളുടെ മകളാണ്. സ്കൂൾ അധ്യാപിക ലൈലയാണ് പരിശീലക. വിദ്യാർഥിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ അഭിനന്ദിച്ചു.
More News
-
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ,... -
സമാധാനത്തിനായി പ്രാർഥിക്കുക: ഗ്രാൻഡ് മുഫ്തി
അബൂദബി: ഇന്ത്യയും പാകിസ്ഥാനുമിടയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായി നിരപരാധികളായ മനുഷ്യരുടെ ജീവിതവും ഇന്ത്യയിലെ സ്വസ്ഥ സാമൂഹികാന്തരീക്ഷവും നഷ്ടപ്പെടാതിരിക്കാനും സമാധാനം പുലരുന്നതിനും... -
ഇന്ത്യയുടെ നീക്കം ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ ഫലപ്രദമാക്കും: ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിന്റെ കരുത്തും ശക്തിയും വിളംബരം ചെയ്യുന്നതും മനുഷ്യത്വത്തോടുള്ള നമ്മുടെ എക്കാലത്തേയും കടമയും കടപ്പാടും ബോധ്യപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യൻ...