അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്: ഫ്രറ്റേണിറ്റി

പെരിന്തൽമണ്ണ : മലബാറിൻ്റെയും മലപ്പുറത്തിൻ്റെയും അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു. കൊളോണിയൽ ശക്തികൾക്കും വംശീയ ജാതീയതക്കും എതിരെ നടന്ന പോരാട്ടങ്ങൾ ചരിത്രത്തിൽ നിൽക്കുന്ന ഒന്നല്ലയെന്നും ഇന്നും രാജ്യത്ത് നിലനിൽക്കുന്ന വംശീയതക്കും വിവേചനങ്ങൾക്കുമെതിരെയുള്ള പോരാട്ടം നയിക്കാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ഒന്ന് കൂടിയാണ് നമ്മുടെ ചരിത്രമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രഖ്യപന സമ്മേളനം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി എച്ച് ഉദ്ഘാടനംചെയ്തു.

ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. വി.ടി.എസ് ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻ്റ് റഹ്മത്ത്.പി,
ജില്ലാ വൈസ് പ്രസിഡൻ്റ് നിഷ്ല വണ്ടൂർ, ഫയാസ് ഹബീബ്, സബീൽ ചെമ്പ്രശ്ശേരി, റമീസ് ചാത്തല്ലൂർ, ഫായിസ് എലാങ്കോട്, ഷാറൂൻ അഹമ്മദ്, അൽതാഫ് ശാന്തപുരം, അജ്മൽ തോട്ടോളി, മുൻഷിദ വേങ്ങര, സുജിത്. പി,മൂഫീദ വി.കെ, അജ്മൽ ഷഹീൻ എന്നിവർ പ്രസംഗിച്ചു.

Print Friendly, PDF & Email

Leave a Comment

More News