നക്ഷത്ര ഫലം (24-11-2024 ഞായർ)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നന്നായി നടക്കും. എന്തായാലും ഇന്ന് നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങൾ മുളപൊട്ടാൻ സാധ്യത. അത്‌ കൂടുതൽ സങ്കീണമായ സംഘട്ടനത്തിലേക്ക് കടന്നുപോകാൻ അനുവദിക്കാതിരിക്കുക.

കന്നി: ഇന്ന് നിങ്ങൾ നിങ്ങളുടെ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സന്ധിസംഭാഷണത്തിൽ നല്ല പാടവം ഉള്ളതിനാൽ തർക്കങ്ങൾ ഉണ്ടായാൽ സൗഹാർദപരമായി തീർക്കാൻ നിങ്ങളെ സഹായിക്കും.

തുലാം: നിങ്ങൾക്ക്‌ ഇന്ന് കുടുംബാംഗങ്ങളുമായിട്ട്‌ നല്ല സമയവും, അവരോടൊപ്പം വിനോദവും ആകാവുന്നതാണ്‌. നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്‌ വേണ്ടി ഒരു യാത്രയോ സത്‌കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ദിവസം ചെലവഴിക്കുകയും ചെയ്യും. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ ഒരു യാത്ര പോകുന്നതായിരിക്കും.

വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ പുറത്ത് പറയാൻ തോന്നുന്ന സമയമാണിന്ന്. ഈ സമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക.

ധനു: ഇന്ന് നിങ്ങൾ ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യുന്നതായിരിക്കും. നിങ്ങൾക്ക് ചില വെല്ലുവിളികൾ ഇന്ന് നേരിടേണ്ടി വന്നേക്കാം.

മകരം: ആരോഗ്യമാണ്‌ ധനം എന്ന തത്വത്തിൽ ഇന്ന് നിങ്ങൾ ഉറച്ച്‌ വിശ്വസിക്കും. വിജയകരമായി പൂർത്തീകരിക്കേണ്ട നിലവിലെ പ്രോജക്‌ടുകൾ ഒരു വിദൂര ലക്ഷ്യമാക്കി ഇന്ന് നിങ്ങൾ മാറ്റും. എന്നിരുന്നാലും നിങ്ങൾ അവ പൂർത്തിയാക്കും. ജോലി കൃത്യസമയത്ത്‌ തീർക്കാത്തതിൽ നിങ്ങളുടെ ബോസ്‌ നിങ്ങളോട്‌ ദേഷ്യപ്പെട്ടേക്കാം. ദിനാന്ത്യത്തിൽ നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.

കുംഭം: ഇത്‌ നിങ്ങൾക്ക്‌ കുടുംബവുമൊത്തുള്ള സമയമാണ്‌. നിങ്ങൾക്ക്‌ അടുപ്പമുള്ളവരും പ്രിയപ്പെട്ടവരും ഇന്ന് നിങ്ങളോടൊത്ത് സന്തോഷിക്കുന്നതായിരിക്കും.

മീനം: നിങ്ങൾ ചില കാര്യങ്ങളിൽ മുന്നേറ്റം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

മേടം: ഇന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങേണ്ടിവരും. ഇത്‌ ഒരു ദുഷ്‌കരമായ കാര്യമായിരിക്കും. കുറേ നാളുകളായി മാറ്റിവച്ചിരിക്കുന്ന ജോലികൾ നിങ്ങൾ ഇന്ന് പൂർത്തീകരിക്കും. പൊതുമേഖലയിലും വൈദ്യശാസ്ത്രരംഗത്തും പ്രവർത്തിക്കുന്നവർക്ക്‌ ഇന്ന് നല്ല ദിവസം.

ഇടവം: ഇന്ന് നിങ്ങൾ സർഗശക്തി ഉള്ളവനും സമർഥനും ആയിരിക്കും. പ്രവർത്തനശൈലിയും, കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും അമ്പരപ്പിക്കും. നിങ്ങളുടെ കീഴുദ്യോഗസ്ഥർക്ക്‌ നിങ്ങളിൽ മതിപ്പുണ്ടാവുകയും അവർ പ്രചോദിതരാവുകയും ചെയ്യും.

മിഥുനം: നിങ്ങൾ ഇന്ന് ബുദ്ധിയുടെ ഭാഷയെക്കാൾ ഹൃദയത്തിൻ്റെ ഭാഷ സംസാരിക്കും. നിങ്ങളിന്ന് കൂടുതൽ വികാരാധീനനാകും. നല്ലതും ചീത്തയും തമ്മിൽ വേർതിരിക്കാൻ കഴിവില്ലാത്തവനായി മാറും. എന്നിരുന്നാലും സന്ധ്യയോട് കൂടി കാര്യങ്ങൾ നല്ലതായിത്തീരും.

കര്‍ക്കടകം: സ്‌പഷ്‌ടവും വ്യക്‌തവുമായ ഭാവിക്കായി കൃത്യമായ ഒരു പദ്ധതിയോട് കൂടിയാകും നിങ്ങൾ ഈ ദിവസം തുടങ്ങുക. നിങ്ങൾ വിവേകത്തോടെ എടുത്ത തീരുമാനങ്ങൾ നിശ്ചയദാർഢ്യത്തോട്‌ കൂടി നടപ്പിൽ വരുത്തും. ഇത്തരം ചിട്ടയോടുകൂടിയ തീരുമാനങ്ങൾ ഭാവിയിൽ നിങ്ങളുടെ സമയം കൂടുതൽ ലാഭിക്കും. ഇന്ന് നിങ്ങൾ എല്ലാ ഉദ്യമങ്ങളിലും വിജയിക്കുന്നതായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News