മുനമ്പം പ്രശ്‌നം മാനുഷിക പരിഗണന നൽകി ഉടന്‍ പരിഹരിക്കണം: എഫ്.ഡി.സി.എ

മുനമ്പം ഭൂമിപ്രശ്‌നം നിയമ വ്യവഹാരങ്ങളിലൂടെയല്ലാതെ മാനുഷിക പരിഗണന നൽകി അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്. ഡി. സി. എ) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനെടുക്കുന്ന കാലതാമസം രാജ്യത്തെ മതമൈത്രിയെ തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് സഹായകമാകുന്നത്.

ഭൂമി അന്യായമായി കൈവശം വെച്ചിട്ടുള്ള വന്‍കിടക്കാര്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആവശ്യമാണ്. എന്നാല്‍ ഭൂമി വിലകൊടുത്ത് വാങ്ങി തലമുറകളായി താമസിക്കുന്ന സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ ന്യായമായ ഭൂമിയിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുടിയൊഴിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരിക്കെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ക്ക് ഇനിയും അവസരം നല്‍കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ സമവായത്തിലെത്തി തീരുമാനം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എഫ്. ഡി. സി. എ ചെയര്‍മാന്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്‍ പ്രസ്താവിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News