മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നൽകി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന കുടിവെള്ളം ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി ദിവസമായി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്, അത് വേഗത്തിൽ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു. രണ്ടുതവണ മോട്ടോർ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കൽ , പന്ത്രണ്ടാം വാർഡ് മെമ്പർ സുഹറാബി കാവുങ്ങൽ എന്നിവർ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെപി, ആറാം വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേർന്നാണ് പരാതി കൈമാറിയത്.
More News
-
മഞ്ചേരി മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെ വി സഫീർ ഷാ
മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കൽ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെൽഫെയർ... -
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്”
“മലപ്പുറത്തിനും വേണം ബോർഡിൽ ഒതുങ്ങാത്ത ഒരു മെഡിക്കൽ കോളേജ്” വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രഡിഡന്റ് കെ.വി സഫീർ ഷാ മെഡിക്കൽ... -
ഭരണഘടനാ ശിൽപിയെ അപഹസിച്ച അമിത് ഷാ രാജിവെക്കുക: വെൽഫെയർ പാർട്ടി
മക്കരപ്പറമ്പ: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചും രാജ്യത്ത് നിന്ന് ജാതിയതയുടെ ഉച്ചനീചത്വ സംസ്കാരത്തെ നിഷ്കാസനം...