ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെയുള്ള ആക്രമണം തുടരുന്നു; നിഷ്ക്രിയരായി ഭരണകൂടം

ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വീഡിയോകൾ തുടർച്ചയായി പുറത്തുവരുന്നുണ്ട്. അക്രമികൾക്ക് ഹിന്ദുക്കളുടെ വീടും കടകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് തോന്നുന്നു. മാത്രമല്ല, ഹിന്ദുക്കളെ വടിയും ആയുധവും ഉപയോഗിച്ച് കൊല്ലുന്നു…..

ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തുടർച്ചയായി വർധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൂറു കണക്കിന് വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും അക്രമികൾ ലക്ഷ്യമിട്ടു. പ്രതിഷേധിക്കുന്ന ഹിന്ദുക്കളെ തെരുവിൽ വളഞ്ഞിട്ട് മർദിക്കുന്നു. ഇവരുടെ വീടുകളും കടകളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ബംഗ്ലാദേശിലെ യൂനുസ് സർക്കാരും ഭരണകൂടവും ഈ ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നതായി ആക്ഷേപമുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയുന്ന പോലീസും ഭരണകൂടവും നിശബ്ദ കാഴ്ചക്കാരായി തുടരുകയാണ്. അക്രമികൾ ആയുധങ്ങളുമായി തെരുവിൽ പരസ്യമായി വിഹരിക്കുകയും ന്യൂനപക്ഷ ഹിന്ദുക്കളെ യാതൊരു നിയന്ത്രണവുമില്ലാതെ ആക്രമിക്കുകയും ചെയ്യുന്നു.

ഭയത്തിൻ്റെയും നിസ്സഹായതയുടെയും അന്തരീക്ഷത്തിലാണ് ഹിന്ദു സമൂഹം കഴിയുന്നത്. അവരുടെ സുരക്ഷയ്ക്കായി അവർ ശബ്ദം ഉയർത്തുന്നുണ്ടെങ്കിലും അവരുടെ അഭ്യര്‍ത്ഥനകള്‍ അവഗണിക്കപ്പെടുകയാണ്. പലരും അവരുടെ വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് സാഹചര്യങ്ങള്‍ തെളിവാണ്. ഹിന്ദുക്കൾക്കെതിരായ ദയാരഹിതമായ ആക്രമണങ്ങളെ സാക്ഷ്യപ്പെടുത്തുന്ന നിരവധി വീഡിയോകളും തുടർച്ചയായി പുറത്തുവരുന്നു.

ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റും വക്താവുമായ രാധാരാമൻ ദാസ് ഈ ആക്രമണങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഹിന്ദുക്കളും അവരുടെ ചിഹ്നങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നുവെന്നും ഈ ആക്രമണങ്ങൾ ആരാണ് തടയാൻ പോകുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

https://twitter.com/i/status/1861486877875789891

https://twitter.com/i/status/1861451286614548891

 

Print Friendly, PDF & Email

Leave a Comment

More News