വാഷിംഗ്ടൺ ഡിസി: ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭരണത്തിലെ പ്രധാന റോളുകൾക്കായി തിരഞ്ഞെടുത്ത നിരവധി നോമിനികൾക്ക് ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ച് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരഭിച്ചു. ബൈഡൻ ഭരണകൂടത്തിൽ നിന്ന് ട്രംപ് ഭരണകൂടത്തിലേക്കുള്ള പരിവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ട്രാൻസിഷൻ ടീമിൻ്റെ വക്താവ് കരോലിന്‍ ലീവിറ്റ്, ട്രംപ് തിരഞ്ഞെടുത്ത നിരവധി നോമിനികൾക്കും നിയമിതർക്കും “ബോംബ് ഭീഷണി” ലഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
കഴിഞ്ഞ രാത്രിയും ഇന്നു രാവിലെയും പ്രസിഡൻ്റ് ട്രംപിൻ്റെ ക്യാബിനറ്റ് നോമിനികളും അഡ്മിനിസ്‌ട്രേഷൻ നിയമിതരും തങ്ങളുടെ ജീവനും അവരോടൊപ്പമുള്ളവരുടെ ജീവിതത്തിനും എതിരെ അക്രമാസക്തവുമായ ഭീഷണികൾ നേരിട്ടതായി അവര്‍ പറഞ്ഞു. എന്നിരുന്നാലും, ഏത് വ്യക്തികൾക്കാണ് ഈ ഭീഷണി ലഭിച്ചതെന്ന് ലെവിറ്റ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഭീഷണികളിൽ സ്‌ഫോടനവും ബോംബ് ഭീഷണിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
എഫ് ബി ഐയും ഈ അവകാശവാദം സ്ഥിരീകരിച്ചു. സാധ്യമായ എല്ലാ ഭീഷണികളെയും ഞങ്ങൾ ഗൗരവമായി കാണുന്നുവെന്നും എഫ്ബിഐ പറഞ്ഞു. കള്ളത്തരം പറഞ്ഞ് പോലീസിനെ ഒരാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വലിയ കോളിളക്കം സൃഷ്‌ടിക്കുന്ന രീതിയാണ് സ്വാറ്റിംഗ്. ട്രംപ് ഭരണകൂടത്തിൻ്റെ അധികാര കൈമാറ്റ പ്രക്രിയയ്ക്കിടെ ഈ സംഭവങ്ങൾ ഗുരുതരമായ സുരക്ഷാ പ്രശ്‌നമായി മാറിയിരിക്കുന്നു. ഈ ഭീഷണികൾക്ക് പിന്നിൽ ആരാണെന്നും അവരുടെ ഉദ്ദേശ്യം എന്തായിരിക്കാമെന്നും കണ്ടെത്താൻ എഫ്ബിഐ അന്വേഷണം നടത്തുകയാണ്.