ചിങ്ങം: ക്രിയാത്മകമായ ഊര്‍ജം ഇന്ന് ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്‍ഥ്യത്തെയും ആസൂത്രണമികവിനെയും മേലുദ്യോഗസ്ഥർ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സാമൂഹികമായ അംഗീകാരം നല്‍കും. പിതാവുമായി നല്ല ബന്ധം പുലര്‍ത്താനും, അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും അവസരമുണ്ടാകും. ഭൂമി കൈമാറ്റം അടക്കമുള്ള ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങൾ നേരിടാം. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ അസ്വസ്ഥരാക്കാം.ഉത്കണ്‌ഠയും ഉൽപ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളും നിങ്ങളെ ഇന്ന് നിരാശരാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും വിമര്‍ശനം നിങ്ങള്‍ വേണ്ട വിധം ശ്രദ്ധിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവട് എന്താണെന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക.
തുലാം: ഇന്ന് ഓരോ ചുവടും ശ്രദ്ധിക്കണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ ചുവടും ഓരോ വാക്കും സൂക്ഷ്‌മതയോടെയും അളന്നും ഉപയോഗിക്കുക. അപ്രതീക്ഷിത സാമ്പത്തികലാഭം ഇന്ന് നിങ്ങള്‍ക്ക് അല്‌പം ആശ്വാസവും സന്തോഷവും നല്‍കും. നിഗൂഢമായ വിഷയങ്ങളില്‍ ആസക്തിയുണ്ടാകാന്‍ സാധ്യത.
വൃശ്ചികം: അഹ്ലാദവും ഉല്ലാസവും നിറഞ്ഞ ദിവസംമായിരിക്കും ഇന്ന്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറു പിക്‌നിക്കിന് ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുന്നത് ഇന്നത്തെ സന്തോഷവേള പതിന്മടങ്ങാക്കാന്‍ നിങ്ങളെ സഹായിക്കും. ഇന്ന് നിങ്ങള്‍ മുന്‍കൂട്ടിത്തന്നെ എന്തെങ്കിലും അലോചിച്ച് വച്ചിട്ടുണ്ടാകും. പുതിയ തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് നന്നായി ഒരുങ്ങാനും സാധ്യത. ജീവിതപങ്കാളി ഇന്ന് നിങ്ങള്‍ക്കായി പ്രത്യേകം സ്വാദിഷ്‌ടമായ വിഭവങ്ങൾ ഒരുക്കിയേക്കാം. ഷോപ്പിംഗിന് പോകാനും യോഗമുണ്ട്. സമൂഹത്തില്‍ നിങ്ങൾക്ക് ബഹുമാനവും അംഗീകാരവും ലഭിക്കും.
ധനു: ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയില്‍ ധനുരാശിക്കാര്‍ക്ക് വന്ന് ചേരും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്ജസ്വലനും ഉന്മേഷവാനുമാക്കും. തൊഴിലില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണയും അധ്വാനത്തിനനുസരിച്ച് ഫലവും ഉണ്ടാകുന്നത് നിങ്ങളെ സന്തുഷ്‌ടനാക്കും. പണവരവ് ഈ ഐശ്വര്യങ്ങള്‍ക്ക് മുകളില്‍ ഒരു അധികസുഖാനുഭവമാകും. നിങ്ങളുടെ പ്രസന്നമായ പുഞ്ചിരി നിലനിര്‍ത്തുക. ഈ അപൂര്‍വ്വദിവസം ആസ്വാദ്യമാക്കുക.
മകരം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മിക്കവാറും വിഷമങ്ങള്‍ നിറഞ്ഞതായിക്കും. മാതാപിതാക്കളുടെയും കുട്ടികളുടെയും അനാരോഗ്യവും അവരുമായുളള അഭിപ്രായഭിന്നതയും നിങ്ങളുടെ വിഷമതകള്‍ക്ക് ആക്കം കൂട്ടും. ഈ പ്രതിസന്ധി മൂലം നിങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള ശക്തി നഷ്‌ടപ്പെടും. ഇന്ന് മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ പതിവിലുമധികം അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.
കുംഭം: ഇന്ന് നിങ്ങള്‍ ഒരൽപം കൂടുതല്‍ വികാരാവേശം കാണിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഒരു മുന്‍കരുതലുമില്ലാതെ പണം ചെലവഴിച്ച് പണസഞ്ചി കാലിയാക്കാതിരിക്കുക. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക. ബാലിശമായ വര്‍ത്തമാനം അവസാനിപ്പിച്ച് പക്വതയോടെ പെരുമാറുക.
മീനം: ഇന്ന് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. അത്, ചിലപ്പോൾ ഫലവത്തായി തീര്‍ന്നേക്കാം. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകളും ഉറച്ച തീരുമാനവും ശ്രദ്ധയും വിജയത്തിലേക്ക് നയിക്കാം. അത് സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സ് ഉയര്‍ത്തും. പ്രിയപ്പെട്ടയാളുമായി ശാന്തമായ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്നത് ഇന്നത്തെ സായാഹ്നത്തില്‍ തികച്ചും സന്തുഷ്‌ടി പകരും.
മേടം: പ്രശ്‌നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കുക. ഇന്ന് നിങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങൾ കൂടുതലായിരിക്കും. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ക്കായിരിക്കും ഇന്ന് മുന്‍ഗണന. നിങ്ങളുടെ വാക്കും കോപവും നിയന്ത്രിക്കുക. അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ മനസിനെ വ്രണപ്പെടുത്തേണ്ടിവരും. ഇത്തരം പ്രവര്‍ത്തനങ്ങളെയും തര്‍ക്കങ്ങളെയും നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രശ്‌ന സങ്കീര്‍ണമാക്കാന്‍ അനുവദിക്കരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. പലവക ചെലവുകള്‍ അമിതഭാരം ഏൽപ്പിക്കും.
ഇടവം: ഇന്ന് ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മാനസികമായ സന്തോഷം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങളെ സഹായിക്കും. വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി കുറച്ച് പണം ചെലവാക്കേണ്ടി വരും. വീട്ടില്‍ പ്രസന്നമായ സംഭാഷണങ്ങള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം ഉണ്ടാക്കും.
മിഥുനം: നിങ്ങളുടെ ക്ഷിപ്രകോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ സ്ഥിതി വിശേഷം സൃഷ്‌ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന് വേണ്ടത്ര മുന്‍കരുതലെടുക്കുക. ധ്യാനം പരിശീലിക്കുക, ശാന്തത കൈവരും. ഇത് ഇന്നത്തെ നിങ്ങളുടെ മോശമായ ആരോഗ്യനിലയും മെച്ചപ്പെടുത്തും. വരുമാനത്തേക്കാള്‍ ചെലവുണ്ടാകാം എന്നതുകൊണ്ട് ജാഗ്രത പുലര്‍ത്തുക. അപകട സാധ്യത ഉള്ളതുകൊണ്ട് സുരക്ഷിതമായി വാഹനമോടിക്കുക. പ്രാര്‍ഥനയും ആത്മീയതയും നിങ്ങൾക്ക് ആശ്വാസം പകരും.
കര്‍ക്കടകം: നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകും. സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മനോഹരമായ ഒരു സ്ഥലത്തേക്ക് ദീര്‍ഘദൂര യാത്രയെപ്പറ്റി ആലോചിക്കുക. അങ്ങനെ ഇന്നത്തെ സായാഹ്നം ആസ്വാദ്യമാക്കുക.