കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
More News
-
ഹാജിമാർക്ക് മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി
കോഴിക്കോട്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി ഹോസ്പിറ്റൽ. തീർഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള... -
മർകസ് ജാസ്മിൻ വാലി അഡ്മിഷൻ ആരംഭിച്ചു
കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8-ാം... -
എസ്.എസ്.എൽ.സി; മികവ് പുലർത്തി മർകസ് സ്കൂളുകൾ
കോഴിക്കോട്: മർകസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴിലുള്ള ഒമ്പത് സ്കൂളുകൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന വിജയം. കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ,...