സൗത്ത് കരോലിന മേയർ കാർ അപകടത്തിൽ മരിച്ചു

സൗത്ത് കരോലിന: സൗത്ത് കരോലിന മേയറായ ജോർജ്ജ് ഗാർണർ (49) ഒരു കാർ അപകടത്തിൽ മരിച്ചു. തൻ്റെ മുഴുവൻ പോലീസ് സേനയും രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപകടം സംഭവിച്ചത്

ഡാർലിംഗ്ടൺ കൗണ്ടി കൊറോണർ ജെ ടോഡ് ഹാർഡി ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വാർത്ത സ്ഥിരീകരിച്ചു. മക്കോൾ മേയർ ജോർജ്ജ് ഗാർണർ II (49) സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

മെക്കാനിക്‌സ്‌വില്ലിൽ എച്ച്‌വൈ 34 ന് ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം. ആ സമയത്ത് ഒരു മാർൽബോറോ കൗണ്ടി ഡെപ്യൂട്ടി ഗാർണറെ പിന്തുടരുകയായിരുന്നു. നവംബർ 26 ന് അദ്ദേഹം മധ്യരേഖയുടെ ഇടതുവശത്തേക്ക് തിരിഞ്ഞ് 18-ചക്രവാഹനവുമായി കൂട്ടിയിടിച്ചു. ഫ്ലോറൻസിലെ മക്ലിയോഡ് റീജിയണൽ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അദ്ദേഹം മരിച്ചു.

ഈ മാസം ആദ്യം, മക്കോൾ നഗരത്തിലെ  മുഴുവൻ പോലീസ് സേനയും രാജിവച്ചു, പട്ടണത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും ഡ്യൂട്ടിയിലില്ല.

കൂട്ടിയിടിയെക്കുറിച്ച് ഡാർലിംഗ്ടൺ കൗണ്ടി കൊറോണറും ടീമും അന്വേഷിക്കുന്നു.

ഗാർണർക്ക്  ഭാര്യയും  രണ്ട് ആൺമക്കളും  ഒരു മകലും ഉണ്ട് . ഡിസംബർ മൂന്നിന് അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടക്കും.

Print Friendly, PDF & Email

Leave a Comment

More News