വത്തിക്കാനിലെ മണിമാളികകൾക്ക് മുകളിൽ സമാധാനത്തിന്റെ ചിറകുകൾ വിടർത്തി പ്രാവുകൾ പറക്കുമ്പോഴാണ് കേരളത്തിലെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രംഗങ്ങളിലുള്ള മലയാളികളെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ മതങ്ങൾ ചിറകുമുളച്ചു് കഴുകനെപോലെ ആകാശത്തും മണ്ണിലും സുഖലോലുപരായി താണ്ഡവമാടുമ്പോൾ ഇവരുടെ കടൽ കടന്നുള്ള യാത്ര ആകാശത്തെയും കഴുകി ശുദ്ധി ചെയ്യാനോ എന്ന് തോന്നി. ലോകത്തു് ഏറ്റവുവുമധികം ജനസംഖ്യയുള്ള ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വന്നവരെ അനുഗ്ര ഹിച്ചു് അനുഗ്രഹപ്രഭാഷണം നടത്തി പറഞ്ഞത് ‘അസഹിഷ്ണത, വിദ്വേഷം’ അവസാനിപ്പിക്കണമെന്നാണ്. ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനം കൂടിയായതിനാൽ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ലോക ജനതയോടെ ആവശ്യപ്പെട്ടു.
ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലാദ്യമായി 1924-ൽ സർവ്വമത സമ്മേളനം ആലുവയിൽ വച്ച് നടന്നു. അന്ന് നൽകിയ സന്ദേശം ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്’. ഇന്ത്യയുടെ ആത്മീയ ഗുരുവും കേരളത്തിന്റെ സാമൂഹ്യ പാരിഷ്‌കർത്താവുമായിരുന്ന നാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളിലൂടെ ജാതിപിശാചുക്കളുടെ എണ്ണം കുറെ കുറഞ്ഞെങ്കിലും മതം ശക്തിയായി വളർന്ന് സമൂഹത്തിൽ നീതി, സത്യം, ധർമ്മം ക്ഷയി ച്ചുകൊണ്ടിരിക്കുന്നു .1916-ൽ ഗുരുദേവൻ അരുൾ ചെയ്തത് പ്രധാന ദേവാലയം വിദ്യാലയമാകണമെന്നാണ്. ആരാണ് മത വർഗ്ഗീയ സംസ്‌കാരം കേരളത്തിൽ വളർത്തിയത്?
സാമൂഹ്യ പരിഷ്‌കർത്താക്കൾ, ആത്മീയ ഗുരുക്കന്മാർ, സാഹിത്യ പ്രതിഭകൾ മണ്ണിൽ ജന്മമെടുക്കുന്നത് മനുഷ്യരെ നേർവഴിയിൽ നടത്താനാണ്. മനുഷ്യർക്ക് ഉന്നത സാംസ്‌കാരിക നിലവാരം കാഴ്ചവെക്കാൻ ഇവർക്കോ ഇവരെ അനുഗമിക്കുന്നവർക്കോ സാധിക്കില്ലെങ്കിൽ അതവരുടെ പരാജയമാണ്. ജാതി പിശാചിന്റെ ആധിപത്യത്തിൽ നിന്ന് മോചനം നേടിയ ജനത എങ്ങനെയാണ് മതങ്ങളുടെ അടിമകളായി മാറിയത്? കേരളത്തിൽ തീണ്ടൽ, തൊടീൽ നില നിന്ന കാലം 1925-ൽ ഗാന്ധിജി ശിവഗിരി സന്ദർശനം നടത്തിയപ്പോൾ ജാതിവ്യവസ്ഥിതിയെ അതിരൂക്ഷമായി ഗുരുദേവൻ വിമർശിച്ചു. ഗുരുദേവ സിദ്ധാന്തങ്ങളിൽ മറ്റൊന്നായിരുന്നു ‘മദ്യം വിഷമാണ്. അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത്’. നമ്മൾ കണ്ടുവരുന്നത് ഗുരു തത്വ ങ്ങൾ ഗുരുവിൽ വിശ്വസിക്കുന്നവര് പോലും കാറ്റിൽ പറത്തി മതത്തിന്റെ മറവിൽ അധികാര ത്തിലെത്തുന്നു. ഏത് മതമെടു ത്താലും ഈ ദുരവസ്ഥയാണ്. ഗാന്ധിയുടെ അഹിംസാസി ദ്ധാന്തം എന്തുകൊണ്ട് ഹിംസാത്മകമായി മാറി? ഇവിടെയെല്ലാം നുഴഞ്ഞു കയറി മുതലെടുപ്പ് നടത്തുന്നത് ആരാണ്? എത്ര പേരാണ് ഈ കൂട്ടരുടെ പൊള്ളത്തരങ്ങൾ തിരിച്ചറിയുന്നത്?
ദുഃഖ ദുരിതത്തിൽ കഴിയുന്ന മനുഷ്യർക്ക് ഇന്ന് വഴികാട്ടികളായി വരുന്നത് കപട മത വിശ്വാസികളും, സ്വന്തം പള്ള വീർപ്പിക്കാനും സമ്പന്നരാകാനും വരുന്ന രാഷ്ട്രീയ കച്ചവടക്കാ രൂമാണ്. എല്ലാവരും ആ ഗണത്തിൽ വരുന്നവരല്ല. ഈ രണ്ട് കൂട്ടരേ സംബന്ധിടത്തോളം മറ്റുള്ളവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന, പൊള്ളയായ സ്വർഗ്ഗീയ വാഗ്ദാനങ്ങൾ നൽകി അധരപ്രഭയിൽ മാല കൊരുക്കുന്നതുപോലെ പാവങ്ങളെ കൊരുത്തെടുക്കുന്നു. ഇവർ കാണാത്ത ദൈവങ്ങളുടെ പ്രതിച്ഛായതന്നെ നശിപ്പിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായിരുന്ന സ്വാമി വിവേകാന്ദൻ (1863-1902) ജാതിമത വ്യവസ്ഥിയിൽ നിന്ന് മനുഷ്യരെ മോചിപ്പിക്കനാണ് ശ്രമിച്ചത്. അദ്ദേഹത്തെ അലട്ടികൊണ്ടിരിന്ന മതത്തിലെ വൈകല്യങ്ങളെ, ജാതി ചിന്തകളെ എതിർത്തു. ജാതിമത ചിന്തയിൽ നശിച്ച കേരളത്തെ നോക്കി വ്യഥ്യയോട് പറഞ്ഞത് മതഭ്രാന്തന്മാരുടെ നാടെന്നാണ്. ഇന്നും അത് തോളിലേറ്റി നടക്കുന്ന മനുഷ്യരോടെ അനുകമ്പയില്ലാത്ത മതഭ്രാന്തന്മാർ കേരളത്തിലുണ്ട്. സ്വാമിയുടെ സുപ്രസിദ്ധ ചിക്കാഗോ പ്രസംഗത്തിൽ സംബോധന ചെയ്തത് ‘എന്റെ സഹോദരി സഹോദരന്മാരേ’ എന്നാണ്. എത്ര മതങ്ങൾ ഇത് പഠിപ്പിക്കുന്നു?
ആൾക്കൂട്ടത്തിനിടയിൽ എത്രയോ മന്ദബുദ്ധികളെ അപരബഹുമാനമില്ലാത്തവരായി കാണുന്നു. മനുഷ്യന് ഈശ്വരൻ തന്നിട്ടുള്ള വാക്കുകൾ, പ്രവർത്തികൾ പ്രകാശ ശ്രോതസ്സിലേക്ക് കടക്കുന്നില്ലെങ്കിൽ അവിടെ ഇരുൾ മാത്രം. ഇന്നും ആ ഇരുളിലൂടെയാണ് പല മതവിശ്വാസി കളും സഞ്ചരിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്ന ആൾ ദൈവങ്ങൾ സങ്കുചിത രാഷ്ട്രീയ യജമാ നന്മാർക്ക് ഈ ദൈവത്തിന്റെ അടിമകളെ വിറ്റ് കാശാക്കുന്നു. 1916-ൽ തന്നെ തനിക്ക് ജാതിമത മില്ലെന്ന് ഗുരുദേവൻ പ്രഖ്യാപിച്ചതാണ്. ഇന്നത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പുകളിൽ അത് വെളി പ്പെടുത്തുന്നു. ഈ ജാതി മതരാഷ്ട്രീയ പ്രഭുക്കന്മാരാണ് ജന ഹൃദയങ്ങളിലേക്ക് കടന്ന് ചെന്ന് മതേതരത്വത്തിന്റെ, ദൈവത്തിന്റെ തീനാളം ജ്വലിപ്പിക്കുന്നത്. ഇവിടെയാണ് സർഗ്ഗ പ്രതിഭകൾ അധഃകൃതരുടെ, കണ്ണീരിൽ കഴിയുന്നവരുടെ പുരോഗതിക്കായി, അവരുടെ നീറുന്ന പ്രശ്‌ന ങ്ങൾക്ക് ധാർമ്മിക പിന്തുണയുമായി കടന്നുവരുന്നത്. കേരളത്തിലെ എത്ര എഴുത്തുകാരിൽ നിന്നത് ലഭിക്കുന്നു? ഒരു ഭാഗത്തു് ജാതിമത അടിമകളെ കാവൽ നിർത്തി പ്രതിരോധിക്കുന്നു. മറുഭാഗത്തു് അധികാരത്തിന്റെ അപ്പക്കഷണത്തിനായി കൈയും കൂപ്പി നിൽക്കുന്നു, പാണന്മാ രേപ്പോലെ പാട്ടും പാടി നടക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മേഖല ഉരിഞ്ഞു വീഴുന്ന ഉടുവസ്ത്രംപോലെ കാറ്റിൽ പറന്നുപോകുന്നു. എന്നാണ് ഈ അധികാരസേവകസംഘം അവസാനിക്കുക?
ലോക സമാധാനത്തിന് കടുത്ത ഭീഷണി വളരുമ്പോഴാണ് മതമൈത്രിക്ക് വേണ്ടി വത്തി ക്കാനിൽ ഗുരുഭക്തർ അനായാസമായി അണിനിരന്നത്. ഇവിടെ ഉയരുന്ന ചോദ്യം. ജാതി മതദ്വേഷമില്ലാത്ത ഒരു സമൂ ഹത്തെ വാർത്തെടുക്കാൻ, ഗുരുദേവ ദർശനത്തെ ഉൾകൊള്ളാൻ താല്പര്യമില്ലാത്തവരുടെ ലോക മത സമ്മേളനം വാർത്തകൾ സൃഷ്ടിക്കാനല്ലാതെ ജനങ്ങളെ ഏകീകരിക്കാനുള്ള എന്തെങ്കിലും പ്രവർത്തനങ്ങളുണ്ടോ? ഇന്ത്യയിലെ ജാതി മതങ്ങളെ ഭിന്നി പ്പിച്ചു ഭരിച്ചുമുടിക്കുന്ന മത ശക്തികളെ നേരിടാൻ, മനുഷ്യരെ സ്വതന്ത്രരാക്കാൻ ഇതിൽ പങ്കെടുത്തവർക്ക് കഴിയുമോ? മതശക്തികൾക്ക് രക്ഷാകവചം തീർക്കുന്നവരുടെ ഉള്ളം പൊള്ള യെന്ന് ആത്മാവിനെ, അക്ഷരത്തെ ആഴത്തിലറിയുന്നവർക്കറിയാം. ഇന്ന് നമ്മൾ കേൾക്കുന്നത് ഹൃദയത്തിൽ നിന്നുള്ള വാക്കുകളല്ല. ആ വാക്കുകൾ ഫലം നൽകുന്നതാണ്.നാവിൽ നിന്ന് വരുന്ന വെറും വാക്കുകൾ ചെവിയിൽ തട്ടിയുടയുന്നു. സർവ്വമത ആത്മീയ സമ്മേളനങ്ങൾ മത നേതാക്കന്മാരുമായി നടത്തി നിലവിലുള്ള തെറ്റുകളെ കണ്ടെത്തി തിരുത്തി മാനുഷിക മൂല്യ ങ്ങൾക്ക് വിലനൽകുന്ന ചരിത്രപരമായ ആത്മീയ വികാസമാണാവശ്യം. ഇന്ത്യക്കാരന് അതറി യില്ലെങ്കിൽ തലച്ചോർ വളരണമെങ്കിൽ അതിന് സാർവ്വദേശീയ വീക്ഷണം, വിജ്ഞാനം, അറിവ് ആവശ്യമാണ്. അതിനാണ് നല്ല പുസ്തകങ്ങൾ വായിച്ചുവളരാൻ പറയുന്നത്. ഇല്ലെങ്കിൽ വിക സിത രാജ്യങ്ങളെ കണ്ടുപഠിക്കുക. അവർക്ക് മനുഷ്യരാണ് പ്രധാനം മതമല്ല. ഏത് മതഭക്ത ന്റെയും വിശ്വാസം മതഭക്തിയേക്കാൾ ഈശ്വരഭക്തിയിലായിരിക്കണം. അത് ആത്മാവിലേ ക്കുള്ള വിശുദ്ധ പ്രാർത്ഥന കൂടിയാണ്. അക്ഷരത്തിലും ആത്മാവിലും അറിവുള്ളവരെ അറിയു കയുള്ളൂ. അല്ലാത്തവർ എന്തറിയാൻ?
കേരളം അറിയപ്പെടുന്നത് മത മൈത്രി സഹിഷ്ണതയുള്ള ജനതയായിട്ടാണ്. അവിടെ നടന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവർത്തികളും പരസ്പര സ്‌നേഹത്തിൽ നിന്ന് മാറി ബോധ പൂർവ്വം മതബോധം വളർത്തി മതസ്പർദ്ധയുണ്ടാക്കുന്നു. ചില മത വർഗ്ഗീയവാദികൾ യൂറോപ്പി ലെങ്ങും സർവ്വരോഗവിനാസികളായി മാറുന്നത് മതപഠനങ്ങളാണ്. ആധുനിക മനുഷ്യർ പരിവർത്തനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോഴാണ് അഭയാർ ത്ഥികളായിട്ടെത്തി അവരുടെ വിശപ്പടക്കിയ രാജ്യത്തിനെതിരെ വിനാശത്തിന്റെ, മതജീർണ്ണതയുടെ വിത്തുകൾ പാകുന്നത്. ഈ മത വർഗ്ഗീയ വാദികൾ രാജ്യങ്ങൾ തമ്മിലും സ്പർദ്ധ വളർത്തുന്നത് കാണാം. യുദ്ധക്കൊ തിയന്മാരായ ഭരണകർത്താക്കളെപോലെ മതത്തിന്റെ പൈശാചികമായ അംശത്തെ കണ്ട് മനുഷ്യരെ കൊല്ലുന്നതിനും നശീകരണ പ്രവർത്തനങ്ങളിലും ഈ കൂട്ടർ ഏർപ്പെടുന്നു. മത ങ്ങൾ വളർത്തിവിടുന്ന ഈ മാനസിക രോഗികളെയാണ് ആദ്യം സർവ്വമത സമ്മേളനത്തിൽ പങ്കെടുപ്പിക്കേണ്ടത് അല്ലെങ്കിൽ ഈ കൂട്ടർക്ക് മാനസിക ചികിത്സ നൽകി സുഖപ്പെടുത്തണം.
ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തതുപോലെ മതത്തിന്റെ മറവിൽ സമൂഹത്തിൽ ‘അസഹിഷ്ണത, വിദ്വേഷം’ പടർത്തുന്നത് ആരാണ്? അദ്ദേഹം പറഞ്ഞു. അതിനുള്ള മരുന്ന് പ്രാർ ത്ഥനയാണ്. അതിനൊപ്പം കാരുണ്യം വേണം. കാരുണ്യമില്ലാത്ത പ്രാർത്ഥന കഴുകാത്ത പാത്രം പോലെയാണ്. അതിന് വേണ്ടത് കളങ്കരഹിതമായ ജീവിതശൈലിയാണ്. ത്വാഗോജ്ജ്വലമായ സേവനമാണ്. അത് ഈശ്വര വിശ്വാസികൾക്കുള്ളതാണ്. മറ്റുള്ളവരെ ചൊറിയാൻ നടക്കുന്ന മന്ദബുദ്ധികൾ മനുഷ്യരെക്കൊല്ലാനും ബോംബുണ്ടാക്കാനും ദേവാലയങ്ങൾ പൊളിക്കാനും പോകുമ്പോൾ ആരോടാണ് പ്രാർത്ഥിക്കേണ്ടത്.?