അമേരിക്ക അദാനിക്ക് പൂട്ടിടുമോ? ഇന്ന് പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ്. അമേരിക്കയിലെ ന്യൂയോര്‍ക്ക് കോടതിയില്‍ അദാനിക്കെതിരെ അഴിമതിക്കും തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 250 മില്യണ്‍ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായും അമേരിക്കയില്‍ പണം സ്വരൂപിക്കുന്നതിനായി അത് മറച്ചുവച്ചതായും അമേരിക്കയിലെ ഫെഡറല്‍ പ്രോസ്ക്യൂട്ടര്‍മാര്‍ ഫയല്‍ ചെയ്തതാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020-24 കാലയളവില്‍ നടന്ന ഇടപാടാണ് കേസിനാസ്പദമായ സംഭവം. 20 വര്‍ഷത്തിനിടെ 2 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ നേടിയെടുക്കാന്‍ അദാനിയും അദ്ദേഹത്തിന്റെ അന്തരവനും അദാനി ഗ്രൂപ്പിന്റ് എസ്‌ക്സിക്യൂട്ടിവുകളില്‍ ഒരാളുമായ സാഗര്‍ അദാനിയും മറ്റൊരു എസ്ക്സിക്ക്യൂട്ടിവും അദാനി ഗ്രീന്‍ എനര്‍ജിയുടെ സിഇ ഓയുമായ വിനീത് എസ് ജയനും അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയെന്നതാണ് കേസ്സിന് അടിസ്ഥാനം. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരെ കുടി ചേര്‍ത്താണ് കേസ്സ് ഫയല്‍ ചെയ്തിരിക്കുന്നത്. സോളാര്‍ പവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വേണ്ടിയായിരുന്നു ഇതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് നിഷേധിച്ചിരിക്കുകയാണ്.
ഇതാദ്യമാണ് അദാനിഗ്രൂപ്പിനെതിരെ ഒരു കേസ്സ് അമേരിക്കയില്‍ ഫയല്‍ ചെയ്യുന്നത്. എന്നാല്‍ അദാനിക്കെതിരെ പല ആരോപണങ്ങള്‍ ഇതിനുമുന്‍പ് പലതവണ ഉണ്ടായിട്ടുണ്ട് അമേരിക്കയില്‍ നിന്ന് തന്ന്. അമേരിക്കയിലുള്ള ഹിന്‍ഡന്‍ബര്‍ഗ് എന്ന ഇന്‍വെസ്റ്റ്മെന്റ് റിസേര്‍ച് കംമ്പനി അദാനിക്കെതിരെ ഇതിനുമുന്‍പ് രണ്ടു തവണ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷെയറില്‍ തട്ടിപ്പു നടത്തിയെന്നതായിരുന്നു ആ ആരോപണം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു കാണിച്ച് ഷെയറില്‍ കൃത്രിമം കാണിച്ച് അതില്‍ കൂടി കോടിക്കണക്കിന് രൂപയുടെലാഭം ഉണ്ടാക്കിയെന്നതായിരുന്നു ആ ആരോപഞത്തിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്‍ബലത്തോടെയാണ് അദാനി ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ അങ്ങാടിക്കുകയുണ്ടായി. ഈ ആരോപണം ഏറെ കോളിളക്കം ഇന്ത്യയില്‍ സൃഷ്ട്ടിക്കുകയുണ്ടായി. അദാനിയുടെ ബിസ്സിനസ്സ് വെറും ചീട്ടു കൊട്ടാരമാണെന്ന് അന്ന് ഹിന്‍ഡന്‍ ബര്‍ഗ് തുറന്നടിക്കുകയുമുണ്ടായി. അദാനിയുടെ ഷെയറുകളുടെ വിലകള്‍ അന്ന് കുത്തനെ ഇടിയുകയും ലോക കോടിശ്വര പട്ടികയില്‍ നിന്ന് വളരെ പിന്നോക്കം പോകുകയും ചെയ്തു. മോദിയോ ബി ജെ പി സര്‍ക്കാരോ ഈ ആരോപണങ്ങള്‍ക്ക് മറുപടികൊടുക്കുകയോ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിന്റെ വാദത്തെ തള്ളിപ്പറയുകയോ ചെയ്തില്ല എന്ന് മാത്രമല്ല അദാനിക്ക് വേണ്ട പിന്തുണയും നല്‍കുകയും ചെയ്യുകയാണുണ്ടായത്. അതുകൊണ്ടു തന്നെ അന്നത് കേവലം ഒരാരോപണമായി ഒതുങ്ങി പോയി എന്നതാണ് വസ്തുത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും അദാനി വിഷയം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്ത് വരികയുണ്ടായി. ബി ജെ പിയുടെ മൃഗീയ ഭുരിപക്ഷമെന്ന വാദത്തിന് വിലങ്ങുതടിയാകാന്‍ അതും കാരണമായി.
അമേരിക്കയിലെ കോടതിയില്‍ കേസ്സ് ഫയലുചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ്സ് വീണ്ടും അദനിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി. ഒപ്പം മോദിക്കെതിരെയും ബി ജെ പിക്കെതിരെയും. ജോയിന്റ് പാര്ലമെന്റ് കമ്മിറ്റി അദാനിക്കെതിരെ അമ്വഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മോഡിയുമായുള്ള അടുപ്പം മുതലെടുത്ത് സര്‍ക്കാരിനെ പറ്റിച്ച് കോടികള്‍ അനധികൃതമായി അദാനി സമ്പാദിച്ചു എന്നതാണ് അവരുടെ ആരോപണം. എന്നാല്‍ ഈ ആവശ്യം മോദി സര്‍ക്കാര്‍ പാടെ നിരസിയ്ക്കുകയാണ് ചെയ്തത്. ഇത് വ്യക്തിയും യു എസ് ഗവണ്‍മെന്റും തമ്മിലുള്ളതാണെന്നതാണ് അതിനവര്‍ പറയുന്ന കാരണം.
ഇതോടൊപ്പം കെനിയ അദാനിയുടെ എല്ലാ ഇടപാടുകളും മരവിപ്പിക്കുകയുണ്ടായി. അദാനി കെനിയയെ വഞ്ചിച്ചു എന്നതാണ് അതിനെ കാരണം. ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നിരിക്കുന്ന വ്യാവസായിക സാമ്രാജ്യമാണ് അദാനിയുടേത്.
അദാനിക്കെതിരെ ഏതൊക്കെ രാജ്യങ്ങള്‍ നടപടിയുമായി ഇനിയും രംഗത്തുവരും. ഇതൊക്ക് വെറും ചീട്ടു കൊട്ടാരമാകുമോ. അമേരിക്കയിലെ എന്‍റോണിനെപ്പോലെ ദുബായ് ബസ്സിനസ്സ്മാന്‍ ബി ആര്‍ ഷെട്ടിയെപ്പോലെ ഒരു സുപ്രഭാതത്തില്‍ ഈ ബിസ്സിനസ്സ് സാമ്രാജ്യം തകരുമോ എന്നതാണ് ചോദ്യം.
2006ല്‍ പവര്‍ ജിന്‍േറഷന്‍ എന്ന ഒരു ചെറിയ സ്ഥാപനവുമായി വ്യാവസായിക രംഗത്ത് തുടക്കം കുറച്ച അദാനി 2009-12 ല്‍ ക്യുഎന്‍സിലണ്ടില്‍ കോയില്‍ മൈന്‍ പ്ലാന്റ് തുടങ്ങിയെങ്കിലും അതില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അദാനിയുടെ വളര്‍ച്ച തുടങ്ങുന്നത് മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതോടെയാണ് 2013 ന്റെ തുടക്കത്തിലാണ് . മോദി
അദാനിയെ അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗിച്ച് കൈയയച്ച് സഹായിച്ചു എന്നതാണ് ആ വളര്‍ച്ചയില്‍ കുടി കാണുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോടിശ്വരനായിയും ലോകത്തിലെ ഇരുപത് കോടിശ്വരന്‍മാരില്‍ ഒരാളായിയും മാറിക്കഴിഞ്ഞു അദാനി. അതും കഴിഞ്ഞ പത്തുകൊല്ലത്തിനിടയില്‍.
ഇന്ന് ഇന്ത്യ എന്നാല്‍ അദാനിയെന്നതാണ് സമവാക്യം. ഒരു ഈടും നല്‍കാതെ അദാനിക്കുവേണ്ടി കോടികളാണ് ഇന്ന് ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. അദാനിക്ക് മുകളില്‍ പരുന്തും ഇന്ത്യയില്‍ പറക്കില്ല എന്നതാണ് സത്യം. അഥവാ പറന്നത് ആ പരുന്തിനെ വീഴ്ത്താന്‍ ഇവിടെ ഭരണകൂടങ്ങള്‍ തയ്യാറായി നില്‍പ്പുണ്ട്. മോദിയുടെ താങ്ങും തണലും ഇന്ത്യയില്‍ അദാനിയെ താങ്ങിനിര്‍ത്തും. എന്നാല്‍ അതല്ല അമേരിക്കയില്‍ പ്രസിഡന്റായാല്‍ പോലും നിയമം വഴിവിട്ടുപോകില്ല എന്നതാണ്. അതുകൊണ്ടുതന്ന് അദാനിക്ക് അമേരിക്കയില്‍ പിടിവീഴുമോ എന്നതാണ് എല്ലാവരുടെയും ചോദ്യം. അങ്ങനെയൊരു പിടിവീണാല്‍ അത് അദാനിയെന്ന സാമ്രാജ്യത്തിന്‍റെ അടിവേരിളക്കും. അത് ഇന്ത്യക്ക് എത്രമാത്രം നഷ്ട്ടമുണ്ടാക്കുമെന്നത് ചിന്തിക്കുന്നതിലുമപ്പുറമാണ്. അത് മറ്റൊരു ഹര്‍ഷദ് മേത്തയാകാം.