കൊട്ടാരക്കര: ആയൂർ വേലൂർ എസ്റ്റേറ്റ് പരേതനായ കുഞ്ഞുഞ്ഞ് ഇട്ടിച്ചെറിയുടെ ഭാര്യ അമ്മിണി കെ ഇട്ടിച്ചെറിയ (82) അന്തരിച്ചു. സംസ്ക്കാരം ഡിസംബർ 5 വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൊട്ടാരക്കര ആയൂർ വാളകം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.
ജോൺസൺ ഇട്ടിച്ചെറിയ, റോയി ഇട്ടിച്ചെറിയ (ഇവാഞ്ചലിസ്റ്റ് ,ഐപിസി ഹെബ്രോൺ, ചിക്കാഗോ), രാജീമോൾ അനിൽ (ദുബൈ) എന്നിവർ മക്കളും, ഫെയ്ത് (കുക്ക് കൗണ്ടി ഹോസ്പിറ്റൽ, ചിക്കാഗോ), മണ്ണൂർ കിഴക്കേവിള അനില്‍ തങ്കച്ചൻ (ദുബൈ) എന്നിവർ മരുമക്കളുമാണ്.
നിര്യാണത്തില്‍ ഗ്രേസ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന് അനുശോചിച്ചു.