ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി എന്നിവരെ കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. സഹീറ നസീർ എഴുതി നിഖിൽ സോമൻ സംഗീതം പകർന്നു മധു ബാലകൃഷ്ണൻ ആലപിച്ച “വീരാട്ടം മിഴിയിലിരവിൽ ………” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്‌ഷന്‍സിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. തിരക്കഥയും സംഭാഷണവും സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ സംഗീതം പകരുന്നു.
പ്രൊഡക്‌ഷന്‍ കൺട്രോളർ – ദീപു എസ് കുമാർ, കല – സാബു എം രാമൻ, മേക്കപ്പ് – അശ്വതി, വസ്ത്രാലങ്കാരം – വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ് – ശ്യാം ജിത്തു, ഡിസൈൻ – സൂരജ് സുരൻ.