കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ അനുശോചന യോഗം കൂടി

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 01 നു അനുശോചനം യോഗം കൂടി അന്തരിച്ച ശ്രീ. വിജയകുമാർ (കുഞ്ഞുമണിയേട്ടൻ) നും, പ്രൊഫ. വി പി വിജയമോഹൻ നും, ആദരാഞ്ജലികൾ അർപ്പിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി ശ്രീമതി ശശികല ടീച്ചറിന്റെ അഭിവന്ദ്യ ഭര്ത്താവും,കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടിയുമായിരുന്ന ശ്രീ. വിജയകുമാർ (70 വയസ്സ്) ന്റെ നിര്യാണത്തിൽ KHFC അഗാധ ദുഃഖം രേഖപ്പെടുത്തി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മണിയേട്ടൻ തന്റെ ജീവിതം സനാതന ധർമ്മ പരിപാലനത്തിനായി ഉഴിഞ്ഞുവച്ചായാലും,മുഴുവൻ സമയ സാന്ത ധർമ്മ പ്രവർത്തകനുമായിരുന്നു.

ആർ.എസ്സ് എസ്സ് ശബരിഗിരി സംഘ ജില്ലയുടെ സംഘചാലകും,തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസറും മായിരുന്ന ഡോ.വി.പി. വിജയമോഹന്‍ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രമുഖ പ്രഭാഷകരിൽ ഒരാളും, KHFC യുടെ പ്രവർത്തനങ്ങളെ വിലയിരുത്തി മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതൽ മത്സ്യ മാംസാദികൾ ഉപേക്ഷിച്ചു ആധ്യാത്മിക രംഗത്തും,അദ്ധ്യാപന രംഗത്തും മികവ് പുലർത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും,പൊതു സമൂഹത്തിനും ശാന്തമായ മനസ്സോടെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ട്, ജാതി മത വ്യത്യാസമില്ലാതെ നേർവഴിയ്ക്കു നയിക്കുന്നതിനും നിരന്തരം പ്രവർത്തിച്ചു മാതൃകാ അദ്ധ്യാപകനായിരുന്ന വിജയമോൻ ജിയുടെ നിര്യാണം മലയാളികൾക്ക് തീരാ നഷ്ടമാണ്. 2025 ജനുവരി മുതൽ KHFC യുമായി സഹകരിച്ചു ശ്രീ നാരായണ ഗുരു ദർശനങ്ങളെ കുറിച്ച് ഒരു വര്ഷം നീണ്ടു നിൽക്കുന്ന പ്രതിമാസ പരിപാടിയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

ശ്രീ വിജയകുമാരന്റെയും,പ്രൊ വി.പി വിജ്‍മോൻറെയും അകാല നിര്യാണത്തിൽ KHFC സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഹിന്ദു ഐക്യവേദി പ്രവർത്തകൻ ശ്രീ. പ്രതീഷ് വിശ്വനാഥ് സന്നിഹിതനായിരുന്നു. പരേതാത്മാക്കളുടെ ആത്മാവിനു നിത്യശാന്തിയും, കുടുംബാങ്ങങ്ങൾക്കു നേരിട്ട ഈ ദുഃഖത്തിലും പങ്കു ചേർന്ന് കൊണ്ട് ഹിന്ദു ഫെഡറേഷൻ അംഗങ്ങൾ പ്രാർത്ഥന അർപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News