ഫൊക്കാന ടെക്സാസ് റീജിയന്റെ പ്രവർത്തനോദ്ഘാടനം ഡിസംബർ 8 ഞയറാഴ്ച

ടെക്സാസ് നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ടെക്സാസ് റീജിയന്റെ പ്രവർത്തന ഉൽഘടനം 2024 ഡിസംബർ 8 ആം തീയതി ഞയറാഴ്ച വൈകുന്നേരം 5 മണി മുതൽ ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറേന്റിൽ (16260 Kinsington Dr , Suite A Sugar land , TX 77479 )വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉൽഘാടനം നിർവഹിക്കും , ജഡ്‌ജ്‌ കെ .പി .ജോർജ് (Judge for Bend county )ചീഫ് ഗസ്റ്റ് ആയും മേയർ കെൻ മാത്യു ,മേയർ റോബിൻ ഏലക്കാട്ട് ,ജഡ്‌ജ്‌ സുരേന്ദ്രൻ പട്ടേൽ (240 District court judge for Bend County ), സുലൈമാൻ ലാലാനി (സ്റ്റേറ്റ് സെനറ്റർ ) തുടങ്ങിയവർ ഗസ്റ്റ് ആയും പങ്കെടുക്കുന്നതാണ്. . ഫൊക്കാനയുടെ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , അഡിഷണൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ , മുൻ ഫൊക്കാന പ്രസിഡന്റ് ജീ . കെ . പിള്ളൈ ,ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ് തുടങ്ങി ഫൊക്കാനയുടെ നേതാക്കളും ഇതിൽ പങ്കെടുക്കുന്നതാണ് .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയനിലും പ്രവർത്തന ഉൽഘാടനങ്ങൾ നടത്തുന്നത് , ഫൊക്കാനയുടെ പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്തിനും, പ്രവർത്തകരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഓരോ റീജണൽ മീറ്റിംഗുകളും. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആയി മാറിയിക്കുകയാണ് . അതിന്റെ പ്രവർത്തനങ്ങൾ ചരിത്ര നിമിഷങ്ങളിൽ കൂടിയാണ് ഇന്ന് കടന്ന് പോകുന്നത്.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വിവിധ കലാ പരിപാടികളും ,സാബു തിരുവല്ല അണിയിച്ചൊരുക്കുന്ന കല വിരുന്നുകളും ഒട്ടേറെ പുതുമകളാണ് നമക്ക് സമ്മാനിക്കാനിരിക്കുന്നത്.

ഡിസംബർ 8 , ഞയറാഴ്ച നടക്കുന്ന റീജിയന്റെ ഉൽഘാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം , കൺവെൻഷൻ കോർഡിനേറ്റർ മാർട്ടിൻ ജോൺ ,റീജണൽ കോർഡിനേറ്റർ ജോജി ജേസഫ് , റീജണൽ സെക്രട്ടറി സജി സൈമൺ , റീജണൽ ട്രഷർ പൊന്നു പിള്ള , റീജിയണൽ കോർഡിനേറ്റർ ജോജി ജോസഫ് , റീജണൽ കൾച്ചറൽ കോർഡിനേറ്റർ വിനോയി കുര്യൻ , വിമെൻസ് ഫോറം കോ ചെയർ ഷീല ചെറു , റീജണൽ വിമെൻസ് ഫോറം കോർഡിനേറ്റർ ലിസ്സി പോളി എന്നിവർ അറിയിച്ചു .

Print Friendly, PDF & Email

Leave a Comment

More News