പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു.

വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു.

സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും,
ഭാര്യ: ശ്യാമളാ നായർ

മക്കൾ : റാണി ,അനിത (ശ്യാരദ പിക്കിൾസ് & സ്പൈസസ്, തലവടി ) കണ്ണൻ (ദുബൈ ). മരുമക്കൾ: മധു, സജുകുമാർ (അഡ്മിനിസ്ട്രേറ്റർ, തലവടി ലയൺസ് ക്ലബ് ), മായ.

നിര്യാണത്തില്‍ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ , തലവടി ലയൺസ് ക്ളബ് പ്രസിഡന്റ് സുനിൽ കുമാർ സാഗർ, സെക്രട്ടറി വിജയകുമാര്‍, സെൻ്റ് അലോഷ്യസ് കോളജ് ഫോർമർ യൂണിയൻ മെമ്പേഴ്സ് ഫോറം ജനറൽ കൺവീനർ വർഗ്ഗീസ് എടത്വ മണക്ക് എന്നിവർ അനുശോചിച്ചു.

Print Friendly, PDF & Email

Leave a Comment

More News