കൂട്ടായ്‌മയുടെ മധുരം നുകർന്ന് കോട്ടയം ക്ലബ്ബിന്റെ ഫാമിലി നൈറ്റ്

ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടികള്‍ സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തെരേസ ജെയിംസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഫാമിലി നൈറ്റില്‍ കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോന്‍ ഇടയാടി സ്വാഗതമാശംസിച്ചു.

അമേരിക്കയില്‍ ജീവിക്കുമ്പോഴും ജന്‍മ നാടിനെയും കേരള സംസ്‌കാരത്തെയും നെഞ്ചോടു ചേര്‍ത്ത് വയ്ക്കുകയും നമ്മുടെ പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം ക്ലബിന്റെ ഈ കൂട്ടായ്മയെന്ന് മേയര്‍ കെന്‍ മാത്യു പറഞ്ഞു. മാത്രമല്ല, കോട്ടയം ക്ലബിന്റെ ത്വരിത വളര്‍ച്ചയാണ് ഈ വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടയം ക്ലബിന്റെ പ്രഥമ പ്രസിഡന്റ് തോമസ് കെ വര്‍ഗീസ് ക്ലബിന്റെ ആരംഭവും അതിന്റെ പശ്ചാത്തലവും വിവരിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലസന്‍ ഹൂസ്റ്റണ്‍, ക്ലബിന്റെ മുന്‍ പ്രസിഡന്റ് റാണി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി.

തെരേസ ജെയിംസ്, വേണുനാഥ് മനോജ്, ജെയ്‌സി ജേക്കബ് എന്നിവരുടെ ഗാനമേളയും ജോഹന അജിയുടെ നൃത്തവും ഹര്‍ഷ ഷിബു, ആന്‍ ഫിലിപ്പ്, അബ്‌സ സാം, ആഞ്ജലീന ജോസഫ്, ആഷ്‌ലി എബ്രഹാം, ഡാനിയ ഷിബു, ഫെബ ഹെനി, ജോഫിന ജോയി, ജ്യോത്‌സാന ജോയി ടീമിന്റെ ഗ്രൂപ്പ് ഡാന്‍സും ആകര്‍ഷകമായി.

ബിജു ശിവന്‍, ലതീഷ് കൃഷ്ണന്‍, ബിജോയ് തോമസ്, ജെയിംസ് സേവ്യര്‍, ഷെന്‍സണ്‍ ജോണ്‍, ഷൈനി സെബാസ്റ്റിയന്‍, ജെയേഷ് ജോസ്, ടീമിന്റെ കോമഡി ഡാന്‍സും മോന്‍സി കുര്യന്‍, സുഗു ടീമിന്റെ മിമിക്രിയും സ്‌പോട്ട് ഡബ്ബിങ്ങും പാമിലി നൈറ്റിന്റെ ഹൈലൈറ്റുകളായിരുന്നു.

സെക്രട്ടറി ഷിബു കെ മാണിയുടെ നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ബിജു ശിവന്‍, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ ഫാമിലി നൈറ്റിന് നേതൃത്വം നല്‍കി. ഡോ. റെയ്‌ന സുനില്‍ ആയിരുന്നു എംസി. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ക്ക് ശുഭപര്യവസാനമായി.

Print Friendly, PDF & Email

Leave a Comment

More News