ഡാലസ് – ഡാളസ്സിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു.സ്പോർട്സ് മക്ലാരൻ കാർ രണ്ടായി പിളർന്ന അപകടത്തിൽ രണ്ട് പേർ മരിച്ചതായി ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു .
ലേക്ക് ഹൈലാൻഡ്‌സിലെ അബ്രാംസ് റോഡിൻ്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:10 ഓടെയാണ് അപകടം .ഉദ്യോഗസ്ഥർ ഉടനെ സംഭവസ്ഥലത്തിയതായി പോലീസ് പറഞ്ഞു.
ഡിഎഫ്ആർ പ്രകാരം, മക്ലാരൻ ഒരു മരത്തിൽ ഇടിച്ചു, അകത്ത് രണ്ടുപേരും കൊല്ലപ്പെടുകയും കാർ രണ്ടായി പിളരുകയും ചെയ്തു. അപകടത്തിന് ശേഷം, മരിച്ച രണ്ട് പേർക്കും പ്രഥമ ചികിത്സ നല്കാൻ കഴിഞ്ഞില്ലെന്നു , ഡാളസ് ഫയർ-റെസ്ക്യൂ പറഞ്ഞു.മറ്റൊരു കാറിൽ നിന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്താണ് അപകടത്തിലേക്ക് നയിച്ചതെന്നോ അപകടത്തിൽപ്പെട്ട മറ്റ് ഡ്രൈവറുടെ അവസ്ഥയെക്കുറിച്ചോ ഉദ്യോഗസ്ഥർ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.