യൂണിയൻ കോപിൽ ആറ് പ്രൊമോഷൻ ക്യാംപയിനുകൾ, 60% വരെ ഡിസ്കൗണ്ട്

തെരഞ്ഞെടുത്ത ആയിരത്തിലധികം  ഉല്പന്നങ്ങളില്‍ 60% വരെ ഇളവ് നേടാനാകും.

ഡിസംബർ മാസം ആറ് പ്രത്യേക പ്രൊമോഷനൽ ക്യാംപയിനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തെരഞ്ഞെടുത്ത ആയിരത്തിലധികം ഉൽപ്പന്നങ്ങലിൽ 60% വരെ ഇളവ് നേടാനാകും. 2024 അവസാനിക്കുന്നത് പ്രമാണിച്ച് നൽകുന്ന പ്രത്യേക ഓഫർ ആണിതെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ സുഹൈൽ അൽ ബസ്തകി പറഞ്ഞു.

ഭക്ഷണസാധനങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ഇളവ് ലഭിക്കും. ഫ്രോസൺ ഉൽപ്പന്നങ്ങൾ, മാംസം, ചിക്കൻ, ബാർബിക്യു,​ഗാർഡൻ സപ്ലൈ, തെരഞ്ഞെടുത്ത പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, വെള്ളം, പാലുൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, സ്പൈസ്, അരി, ഓയിൽ, പെർഫ്യൂം, കളിപ്പാട്ടങ്ങൾ, കോസ്മെറ്റിക്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഇളവുണ്ട്. ഡിസംബർ സ്പെഷ്യൽ പ്രൊമോഷൻ ഓഫറുകൾ സ്മാർട്ട് സ്റ്റോർ ആപ്പിലൂടെ വാങ്ങാം.

 

Print Friendly, PDF & Email

Leave a Comment

More News