അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ശ്രീ വാതലയേശന്‍ ഇവന്‍റ്സ് ഗുരുവായൂര്‍ ആദരിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ മുനിസിപ്പല്‍ ഫ്രീഡം ഹാളിലെ ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. രാജന്‍ പുഷ്പാജ്ഞലി അദ്ധ്യക്ഷത വഹിച്ചു.

35 വര്‍ഷമായി അര ലക്ഷത്തോളം അയ്യപ്പഭക്തരെ കാല്‍നടയായി ശബരിമലക്ക് കൊണ്ടുപോയിരുന്ന ഗുരുസ്വാമി, ബാബു കോയിപ്പുറത്ത് രചനയും സംഗീതവും നിര്‍വ്വഹിച്ച “ശാസ്താമൃതം” എന്ന ആല്‍ബത്തിലെ മൂന്ന് ഗാനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ പ്രദീപ് നാരായണനാണ് ഇതിന്‍റെ സംവിധാനം നിര്‍വ്വഹിച്ചത്.

കലാമണ്ഡലം കൊളാത്താപ്പുളളി നാരായണന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് (NTV) നിര്‍മ്മിച്ച “അപൂരക സമത്വം” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ സാഹിത്യ പുരസ്കാരത്തിനും, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) ആദരിച്ചതിനും എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ വേദിയല്‍ ആദരിച്ചു.

പ്രദീപ് നാരായണന്‍ (NTV) സ്വാഗതവും സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News