ഇന്നത്തെ നക്ഷത്ര ഫലം (14/12/2024 ശനി)

ചിങ്ങം: നിശ്ചയദാ‍ര്‍ഢ്യത്തോടെ പ്രവർത്തിക്കും. ജോലിസാമര്‍ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നല്ല ദിവസമാണ്. പിതാവുമായുള്ള തർക്കങ്ങൾ അവസാനിക്കും. സാമൂഹിക നില ഉയരും.

കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ അസ്വസ്ഥമാക്കും. ഫലം ലഭിക്കാത്ത പ്രവർത്തനങ്ങൾ നിരാശക്ക് വഴിവക്കും. ജോലി സ്ഥലത്ത് വിമർശനങ്ങൾ ഉയരും. ശത്രുക്കളെ കരുതിയിരിക്കുക.

തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, മുന്‍കോപം എന്നിവ നിയന്ത്രിക്കണം. വാക്കുകൾ സൂക്ഷിക്കുക. ആരോഗ്യം ശ്രദ്ധിക്കണം. പൊതുവെ മനസമാധാനം ലഭിക്കില്ലെങ്കിലും അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക ലാഭം ആശ്വാസവും സന്തോഷവും നൽകിയേക്കാം. ആത്മീയതയിലേക്ക് തിരിയാൻ സാധ്യത. ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാം.

വൃശ്ചികം: പൊതുവെ ആഹ്ളാദവും ഉല്ലാസവും നിറഞ്ഞ ദിവസം. സുഹൃത്തുക്കളോടൊപ്പം യാത്ര പോവാനോ ആഘോഷങ്ങളിൽ പങ്കെടുക്കാനോ സാധ്യത. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും. ഇഷ്‌ട ഭക്ഷണ യോഗവും കാണുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കും.

ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും തേടിയെത്തും. ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. ശുഭവാർത്തകൾ തേടിയെത്തും. എതിരാളികളെ പരാജയപ്പെടുത്തി മുന്നേറും.

മകരം: വിഷമതകൾ നിറഞ്ഞ ദിവസം ആയിരിക്കും. മാതാപിതാക്കളുമായും പങ്കാളിയുമായും അഭിപ്രായ ഭിന്നതകൾ ഉണ്ടായേക്കാം. സുപ്രധാന തീരുമാനങ്ങൾ മാറ്റിവെക്കുന്നതാണ് നല്ലത്. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ പതിവിലും കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സുഹൃത്തുക്കളുമായോ എതിരാളികളുമായോ വാദപ്രതിവാദങ്ങള്‍ക്ക് പോകാതിരിക്കുക.

കുംഭം: വികാരനിർഭരമായ സംഭവങ്ങൾക്ക് സാക്ഷിയാകും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ വളരെയേറെ മികവ് പ്രകടിപ്പിക്കും. ചെലവ് വർധിക്കും. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. ബാലിശമായ സംസാരം നിര്‍ത്തി പക്വതയോടെ പെരുമാറുക.

മീനം: ക്രിയാത്മകമായി പ്രവർത്തിക്കും. നക്ഷത്രങ്ങള്‍ അനുകൂലമായതുകൊണ്ട് സുപ്രധാനമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാം. വിജയ സാധ്യതയുണ്ട്. പങ്കാളിയിൽ നിന്നും സന്തോഷമുള്ള അനുഭവങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. യാത്ര പോകാനും സാധ്യത.

മേടം: ഗുണദോഷ സമ്മിശ്രം ആയിരിക്കും ദിവസം. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടേക്കാം. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യത. മനസ് പൊതുവെ അസ്വസ്ഥമായിരിക്കും. വാക്‌ചാതുര്യം കൊണ്ട് ചുറ്റുമുള്ളവരുടെ പ്രീതി സമ്പാദിക്കും.

ഇടവം: ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തിക നേട്ടത്തിന് വലിയ സാധ്യതയുണ്ട്. നിക്ഷേപങ്ങൾക്ക് അനുകൂല ദിവസം. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.

മിഥുനം: അമിത കോപവും സംസാരവും ആപത്ത് ക്ഷണിച്ച് വരുത്തും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഇടപഴകൽ തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തിയേക്കാം. അപകടങ്ങള്‍ക്കും അമിതചെലവുകള്‍ക്കും സാധ്യത.

കര്‍ക്കിടകം: ബിസിനസിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ക്ക് യോഗം. ആഗ്രഹിക്കുന്നതെന്തും കയ്യിൽ എത്തിച്ചേരാൻ സാധ്യതയുള്ള ദിവസമാണ്. വരുമാനം വർധിക്കും. കുടുംബത്തോടൊപ്പം സന്തോഷപ്രദമായ സമയം ചെലവഴിക്കും. പൊതുവെ ഊർജസ്വലരായി കാണപ്പെടും.

Print Friendly, PDF & Email

Leave a Comment

More News