പൗരന്മാർ കാഴ്ചക്കാരല്ല, കാവൽക്കാരാണ്: പിസി ജോർജ്ജ്

തിരുവനന്തപുരം :പൗരന്മാർ കാഴ്ചക്കാരല്ല യെന്നും മറിച്ച് കാവൽക്കാരാണെന്നും ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ പ്രതികരിക്കാതിരുന്നാൽ അഴിമതിയും കെടുകാര്യസ്ഥതയും വർദ്ധിക്കുമെന്നും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന തൊഴിൽ മാത്രമല്ല പൗരന്മാർക്ക് ഉള്ളതെന്നും നിരന്തരം ഭരണകൂടത്തെ നിരീക്ഷിക്കുകയും തിരുത്തൽ ശക്തിയായി മാറാൻ ഓരോ മനുഷ്യനും ജാഗ്രത കാണിക്കണമെന്നും മുൻ ഗവ: ചീഫ് വിപ്പ് പി.സി ജോർജ് അഭിപ്രായപ്പെട്ടു.

നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ മാർക്കറ്റിൽ ഇടപെടുക, വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കുക, ഉപഭോക്തൃസംഘടനകൾക്ക് സർക്കാർ നൽകുന്ന കോർപ്പസ് ഫണ്ട് 50,000രൂപയാക്കി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സക്കറിയ പള്ളിക്കണ്ടി, എൻ. ഗോപാലകൃഷ്ണൻ, ഗഫൂർ, ടി.മുഹമ്മദ് ഹാജി, ഗോപാലകൃഷ്ണൻ നന്ത്യേലത്ത്, പി.ബി ആനന്ദവല്ലി, കെ.പി അബ്ദുല്ലത്തീഫ്, എസ്. ശ്രീജിത്ത് കുമാർ, നുസൈഫാ മജീദ്, ജി.അനിൽകുമാർ, രാജേന്ദ്രപ്രസാദ്, ജില്ലാ പ്രസിഡൻ്റുമാരായ ജോഷി മൊഴിയാങ്കൽ, സന്തോഷ് തുറയൂർ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News