ആയിരങ്ങൾ പങ്കെടുത്ത അയ്യപ്പ മണ്ഡല മഹോത്സവം ഡാളസ്സിൽ

ഡാളസ്സ് അയ്യപ്പ ഭക്ത സേവാ സംഘം സംഘടിപ്പിച്ച മൂന്നാമത് അയ്യപ്പ മണ്ഡല മഹോത്സവത്തിൽ ആയിരകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. ഗുരുസ്വാമിമാരായ, ഹരിപിള്ള, ഉണ്ണിനായർ , രാം കോമണ്ടൂരി, രാജേഷ് നിമ്മല, ഉത്തം ബോഡ, രമേഷ് നടരാജൻ, വേൽ മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്തി സാന്ദ്രമായ സമാഗമം നടത്തപ്പെട്ടത്. മുരളി തിരുമേനി അഭിഷേകാദി പൂജകൾ നി ർ വഹിച്ചപ്പോൾ, വിളക്ക് പൂജ ചടങ്ങുകൾക്ക് വിനേഷ് തിരുമേനി നേതൃത്വം നൽകി.

ദക്ഷിണ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ വേരുകളുള്ള, രണ്ടായിരത്തോളം അയ്യപ്പ ഭക്‌തരുടെ ശരണഘോഷ മന്ത്രങ്ങളാൽ മുഖരിതമായിരുന്നു മണ്ഡല മഹോത്സവം. മുന്നോറോളം കന്നി സ്വാമിമാരിൽ നിന്നും നറുക്കിട്ടെടുത്ത കന്നിസ്വാമിയുടെ ശിരസ്സിലേന്തി അയ്യപ്പ ൻറെ ഉത്സവ മൂർത്തി വിഗ്രഹം വേദിയിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു. നാൽപത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ടാനത്താൽ മനസ്സ് ഏകാഗ്രമാക്കി ശബരിഗിരിവാസനിൽ സർവ്വം സമർപ്പിച്ച അയ്യപ്പന്മാർ, മുഖ്യ അയ്യപ്പ വിഗ്രഹം പല്ലക്കിലേന്തി നഗ്നപാദരായി ഘോഷയാത്രയെ അനുഗമിച്ചു. വിലാസ് കുമാറിൻറെ നേതൃത്വത്തിൽ, ഡാളസ്സ് വാദ്യകലാകേന്ദ്രത്തിലെ പ്രഗൽഭരായ ചെണ്ട കലാകാരന്മാരാണ് ആഘോഷങ്ങൾക്ക് മേള പെരുമ ഒരുക്കിയത്. പമ്പാ വാസനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഭക്തിഗാനാമൃതം, അനുഗ്രഹീത ഗായകർ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഭഗവൽ പാദങ്ങളിൽ അർപ്പിച്ചപ്പോൾ, കാനന വാസൻറെ ദിവ്യ പ്രഭ അന്തരീക്ഷത്തിലാകമാനം നിറഞ്ഞു നിന്നു. സ്വാമിമാരായ, പ്രമോദ്,ഹരിഹരൻ, രാജേഷ്, വിജയ്, രാംപീ, ജി കെ, ശ്രീരാം, രജിത്ത്, സുധീർ, ഉല്ലാസ്,സുഭാഷ്, ഹരി, അനൂപ് എന്നിവരാണ് ഭജന സംഘത്തിലെ ഗായകരിൽ ചിലർ.

ജനുവരി 12 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന ശബരിമല തീർത്ഥാട ത്തി നായി ഡാളസ്സ് അയ്യപ്പ ഭക്ത സേവാ സംഘം തയ്യാറെടു ക്കുകയാണ് . ഇതിൽ പങ്കെടുക്കുവാൻ സാധിക്കാത്ത അയ്യപ്പന്മാർക്കുവേണ്ടി, ഹൂസ്റ്റണിലെ അയ്യപ്പ സന്നിധിയിൽ ഇരുമുടി കെട്ടുമെടുത്ത് പരമ്പരാഗത രീതിയിൽ പതിനെട്ട് പടി കയറാനുള്ള യാത്രകളും അയ്യപ്പ സേവാ സംഘം ക്രമീകരിച്ചിട്ടുണ്ട്..

അനേക വർഷങ്ങളായി അയ്യപ്പ ഭക്ത സേവാസംഘം വീടുകളിൽ നടത്തിവരുന്ന ഭജനകൾ ഈ വർഷവും തുടർന്നുപോരുന്നു. 23 ലധികം അയ്യപ്പ ഭക്തരുടെ വീടുകളിൽ ഈ വർഷം ഭജനകൾ നടത്തി.

ശ്രീ ധർമ്മ ശാസ്താവിന്റെ അനുഗ്രഹത്തോടെ, സംഘാടകർ 2025 ലെ മഹോത്സവ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു. ഇതിലും ഗംഭീരമായി, 5000 ഭക്തരെ ഉൾകൊള്ളാൻ കഴിയുന്ന ഒരു വേദി സുരക്ഷിതമാക്കാൻ അവർ ലക്ഷ്യമിടുന്നു.

Print Friendly, PDF & Email

Leave a Comment

More News