മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ സ്ത്രീയുടെ മൃതദേഹം,100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡാളസ് സിറ്റിക്കെതിരെ കേസ്‌

ഡാളസ് :മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ ഒരു  സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ
100 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡാളസ് സിറ്റിക്കെതിരെ കുടുംബം  കേസ്‌ ഫയൽ ചെയ്തു.

66 കാരിയായ തെരേസ ഗോൺസാലെസ് വടക്കുപടിഞ്ഞാറൻ ഡാലസിലെ നടപ്പാതയിലെ മാൻഹോളിലൂടെ വീണതായി .കുടുംബം പറയുന്നു. ഡാളസ് സിറ്റിയാണതിനു ഉത്തരവാദിയെന്നും അവർ പറഞ്ഞു

ചൊവ്വാഴ്ച ഗോൺസാലസിൻ്റെ മരണത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തതിന് ശേഷം രണ്ട് ദ്രക്സാക്ഷികൾ മുന്നോട്ട് വന്നതായി കുടുംബത്തിൻ്റെ അഭിഭാഷകൻ പറയുന്നു.

ഗോൺസാലസ് വീഴുന്നത് താൻ കണ്ടതായി അവകാശപ്പെടുന്ന ഒരു ഡ്രൈവറാണ് ഒരാൾ.അവർ ഉടനെ 911 വിളിച്ചു . അവിടെയുണ്ടായിരുന്ന ജോലിക്കാരെയും വിവരം അറിയിച്ചു .ആ സമയം   “നാലു ജോലിക്കാർ അവിടെ ഉണ്ടായിരുന്നു. ‘നിങ്ങൾ മാൻഹോൾ കവർ ഓഫ് ചെയ്‌തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”   പരസ്പരം കുറ്റപ്പെടുത്താനാണു ജീവനക്കാർ ശ്രെമിച്ചതെന്നു  കുടുംബത്തിൻ്റെ അഭിഭാഷകൻ റമേസ് ഷാമി, ദൃശ്യത്തിൻ്റെ ഒരു ഫോട്ടോയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് പറയുന്നു

കാണാതായതിനു മൂന്ന് ദിവസങ്ങൾക്കു  ശേഷം  ഗോൺസാലെസിന്റെ  മൃതദേഹം തെക്കുകിഴക്കൻ ഡാളസിലെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൽ ഒമ്പത് മൈലിലധികം അകലെ കണ്ടെത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് തങ്ങൾക്ക് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് സിറ്റി വക്താവ് പറഞ്ഞു.
Print Friendly, PDF & Email

Leave a Comment

More News