മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ഭാരവാഹികൾക്കും മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും എഫ് ഐ ടി യു ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പരിപാടിയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ കാർഷിക മേഖല പരിപൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ പുതിയൊരു കാർഷിക നയം രൂപപ്പെട്ടു വരേണ്ടത് അനിവാര്യമാണെന്നും കർഷകർ നടത്തുന്ന സമരങ്ങൾക്ക് അതുകൊണ്ടാണ് എഫ് ഐ ടി യു കലവറയില്ലാത്ത പിന്തുണ നൽകിവരുന്നതെന്നും സ്വീകരണത്തിനുള്ള മറുപടിയിൽ എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ പറഞ്ഞു.
എഫ് ഐ ടി യു ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി, M E ഷുക്കൂർ സ്വാഗതവും, ജില്ലാ ട്രഷറർ എൻ കെ റഷീദ് നന്ദിയും പറഞ്ഞു.