പാലക്കാട് : സിറാജുന്നീസ കൊല്ലപ്പെട്ടതിന്റെ മുപ്പത്തിമൂന്നാം രക്തസാക്ഷി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി അനുസ്മരണസംഗമം നടത്തി. ഇസ്ലാംഫോബിയക്കെതിരെ പ്രതിരോധം തീർക്കുക, ഹിന്ദുത്വ വംശീയതയെ ചെറുക്കുക എന്ന തലക്കെട്ടിൽ സിറാജുന്നീസ കൊല്ലപ്പെട്ട പുതുപ്പള്ളിത്തെരുവിലെ സിറാജുന്നീസ നഗറിൽ നടത്തിയ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെപി ഉദ്‌ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിറാജുന്നീസയുടെ ബന്ധു സൗരിയ്യത്ത് സുലൈമാൻ, മുനിസിപ്പൽ വാർഡ് കൗൺസിലർ എം സുലൈമാൻ, വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡന്റ് കാജാ ഹുസൈൻ, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം റസീന എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം സമദ് പുതുപ്പള്ളിത്തെരുവ്, അമീൻ ഉതുങ്ങോട്, ഇബ്രാഹിം,നൗഷാദ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി.
റിപ്പോര്‍ട്ട്: ആബിദ് വല്ലപ്പുഴ, ജില്ലാ പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്