ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക്‌ അസോസിയേഷന് നവ നേതൃത്വം

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റൺ ക്‌നാനായ കത്തോലിക് അസോസിയേഷന്റെ (HKCS) 2025 പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തോമസ് വിക്ടർ നീറ്റുകാട്ടിലിന്റെ നേതൃത്വത്തിലുള്ള യുവ നേതൃത്വം നയിക്കും. 2024 ഡിസംബർ 14 ആം തീയതി ഹ്യൂസ്റ്റൺ ക്‌നാനായ കമ്മ്യൂണിറ്റിസെന്റർൽ വെച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പുതിയ നേതൃത്വനിര സത്യപ്രതിജ്ഞ ചെയ്‌തു. വൈസ് പ്രസിഡൻറ് നീതു സിംപ്‌സൺ വാലിമറ്റവും സെക്രട്ടറിയായി ജോംസ് മാത്യു കിഴക്കേകാട്ടിലും ജോയിൻ സെക്രട്ടറിയായി സ്മിതോഷ് മാത്യു ആട്ടുകുന്നേലും ട്രഷററായി ഫിലിപ്സ് കാരിശ്ശേരിയും പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജനി ടോണി തുണ്ടിൽ , സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ആയി അമൃത ജോയ് പാലക്കപറമ്പിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

ഹൂസ്റ്റണിലെ ക്നാനായ സമുദായത്തെ സേവിക്കുന്നതിൽ അർപ്പണബോധമുള്ളവരും സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരുമായ ഈ പുതിയ യുവ ഭരണസമിതി അംഗങ്ങൾ പല സാമുദായിക സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ച് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. ക്നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുമായി മുന്നോട്ടു നീങ്ങുമെന്നും, HKCSൻ്റെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിച്ച്, പ്രത്യേകിച്ച് യുവജനങ്ങളെ ചേർത്തുനിർത്തി നൂതനമായ ആശയങ്ങൾ ആവിഷ്കരിച്ചുകൊണ്ട് അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും പുതിയ ഭരണസമിതി പ്രഖ്യപിച്ചു .

KCCNA നാഷണൽ കൗൺസിലേക്ക് ഫിലിപ്പ് മാപ്പിളശ്ശേരി ,ജിമ്മി കുന്നശ്ശേരി, ജോജോ സിറിയക് തറയിൽ, കെന്നടി കോര ഇഞ്ചനാട് , പീറ്റർ സൈമൺ വാലിമറ്റത്തിൽ, ദിലു കട്ടപ്പുറം, ഷിജു കണ്ണച്ചപറമ്പിൽ, സുധ ആലപ്പാട്ട് ,സണ്ണി കുര്യാക്കോസ് പ്ലാത്തോട്ടത്തിൽ, തിമോത്തി ടോസ് കണ്ടാരപ്പള്ളി എന്നിവരും ജൂബി പതിയിൽ ബിൽഡിംഗ് ബോഡി സെക്രട്ടറി ആയും, ജോസ് കുര്യൻ ഇഞ്ചനാട്ടിൽ ട്രഷറർ ആയും ജോ സണ്ണി കാരിക്കൽ ഓഡിറ്റർ ആയും കൂടാതെ മറ്റു സബ് ഓർഗനൈസേഷൻ ഭാരവാഹികളും സത്യപ്രതിജ്ഞ എടുത്തു.

Print Friendly, PDF & Email

Leave a Comment

More News