എടത്വ : സംസ്ഥാന വ്യാപകമായി എൻഎസ്എസ് സഹവാസ ക്യാമ്പുകൾക്ക് 21ന് തുടക്കമാകും.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കന്ററി സ്കൂള്‍ എൻഎസ്എസ് വോളണ്ടിയര്‍മാര്‍ക്ക് വിത്ത് പേനകള്‍ സമ്മാനിക്കും.
മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിൽ നടക്കുന്ന എൻഎസ്എസ് ക്യാമ്പിൽ പരിസ്ഥിതി സൗഹാര്‍ദ്ദ വിത്ത് പേനകള്‍ വിതരണം ചെയ്യുവാനും ബോധവത്ക്കരണ പഠന ശില്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചതായി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. ഇത്തരത്തിലുള്ള പേനകള്‍ ആദ്യം ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകർക്കും സൗജന്യമായി നല്‍കും.
24ന് രാവിലെ 10ന് കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറുമായ ജി രാധാകൃഷ്ണന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. ക്യാമ്പ് കോഓർഡിനേറ്റർ ഒ മിനി അദ്ധ്യക്ഷത വഹിക്കും. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം സി.എം.എസ് ഹൈസ്കൂള്‍ പ്രഥമ അദ്ധ്യാപകന്‍ റെജിൽ സാം മാത്യൂവിന് നല്‍കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവഹിക്കും. വാഹനാപകടത്തില്‍ പരുക്കേറ്റ് 9 വർഷമായി അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്വദേശി ഗോപി വാസു ആണ് വിത്ത് പേനകള്‍ നിർമ്മിക്കുന്നത്. സ്കൂളില്‍ മികച്ച രീതിയില്‍ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്‍കും.
24ന് 11 മണിക്ക് നടക്കുന്ന ക്രിസ്തുമസ് പുതുവത്സര സംഗമം ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിക്കും.
സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ അനുഗ്രഹ പ്രഭാഷണം നടത്തും. സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു മുഖ്യ സന്ദേശം നല്‍കും.