ഫൊക്കാന ഇന്റർനാഷണൽ: പി പി ചെറിയാൻ മീഡിയ കമ്മിറ്റി ചെയർമാൻ

ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷനലിന്റെ മീഡിയ-സോഷ്യൽ മീഡിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു. മീഡിയ കമ്മിറ്റി ചെയർമാനായി പി പി ചെറിയാനെ (ഡാളസ്) തെരഞ്ഞെടുത്തതായി പ്രസിഡണ്ട് സണ്ണി മറ്റമന അറിയിച്ചു. അറ്റ്‌ലാന്റയിൽ നിന്നുള്ള ഷാജി ജോൺ സോഷ്യൽ മീഡിയ – ഐ ടി കമ്മിറ്റികൾ നയിക്കും. അനിൽ ആറന്മുള, ഗോൾഡി അലോഷ്യസ്, സാൻഡി സ്റ്റീഫൻ, സുജിത് ഇ ഐ എന്നിവർ മറ്റ് അംഗങ്ങളായിരിക്കും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അമേരിക്കൻ മലയാള മാധ്യമലോകത്തു നിറസാന്നിധ്യമായി നിലകൊള്ളുകയാണ് പി പി ചെറിയാൻ. 1995 മുതൽ ഡാലസിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുള്ള പി പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചെറിയാൻ ഇന്ത്യ പ്രസ് ക്ലബ് നാഷണൽ കമ്മിറ്റി അംഗം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് എന്ന സംഘടനയുടെ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മലയാള മാധ്യമങ്ങളെ നിലനിർത്താനും അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തന്നാലാവതു ചെയ്യാനും തന്റെ എല്ലാ കഴിവും വിനിയോഗിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള ദാദ്ധ്യമ പ്രവർത്തകനാണ് പി പി.

1990 ൽ മലയാളം പത്രത്തിലൂടെ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ അനിൽ ആറന്മുള ഇപ്പോൾ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷണൽ വൈസ് പ്രസിഡന്റും നേർകാഴ്ച ന്യൂസ് വീക്കിലിയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്.

കഴിഞ്ഞ ഇരുപതു വർഷമായി അറ്റ്‌ലാന്റയില്‍ താമസിക്കുന്ന ഷാജി ജോൺ ഐ ടി മേഘലയിൽ ജോലിചെയ്യുന്നു. മുപ്പതു വർഷത്തിലേറെയായി ഈ രംഗത്തു പ്രവർത്തിക്കുന്ന അദ്ദേഹം പത്തു വർഷത്തിലേറെയായി പ്രശസ്ത സ്ഥാപനത്തിന്റെ നേതൃനിരയിലാണ് ഉള്ളത്.

പെൻസിൽവാനിയ സ്റ്റേറ്റിൽനിന്നുള്ള ഗോൾഡി അലോഷിയസ് ഇരുപത്തിയഞ്ചു വർഷത്തോളമായി വിവരസാങ്കേതിക രംഗത്ത് പ്രവർത്തിക്കുകയാണ്. പത്തുവർഷത്തോളമായി പെന്സിൽവാനീ യയിൽ താമസിക്കുന്നു.

അനിഷ് മാറാമറ്റം കാനഡയിൽ പ്രവർത്തിച്ചു വരുന്ന സി മലയാളം ടി വിയുടെ ഫൗണ്ടറും സിഇഒയുമാണ്. ഐ പി സി ൻ എ കാനഡ ചാപ്റ്ററിൻറെ ട്രഷററും,സ്‌കാർബൊറോ മലയാളി സമാജത്തിന്റെ കോ-ഫൗണ്ടറും ട്രഷററും ഒപ്പം എന്റർടൈൻമെന്റ് ഇവൻറ് കമ്പനി ,മാറാമറ്റം പ്രൊഡക്ഷൻസ് ,പൂഞ്ഞാർ ന്യൂസ് ,പാലാ ന്യൂസ് എന്നിവയും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൂടാതെ അവതാരകനും പ്രൊഫഷണൽ പാട്ടുകാരനും പ്രൊഡ്യൂസറും കൂടിയാണ് .കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കരയിൽ അടിവാരം എന്ന സ്ഥലത്തു ജനിച്ചു. 2012 ൽ കാനഡയിലെ ടോറോന്റോയിൽ ഫാമിലിക്കൊപ്പം കുടിയേറി.

മംഗളം ഡെയിലി, മംഗളം ആരോഗ്യ മാസിക എന്നിവയിൽ റിപ്പോർട്ടർ ആയി ജോലിചെയ്തിരുന്ന സാൻഡി സ്റ്റീഫൻ പത്തനംതിട്ട സ്വദേശിയാണ്. അദ്ദേഹം ഓർ നല്ല തിരക്കഥ രചയിതാവും പവർ വിഷൻ ചാനൽ അവതാരകനുമാണ്.
ജേർണലിസം, ചരിത്രം എന്നിവയിൽ ബിരുദാനന്തരബിരുദമുള്ള അദ്ദേഹത്തിന് ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, എഡിററിംഗ്, റിപ്പോർട്ടിങ് എന്നിവയിലും അവഗാഹമുണ്ട്.

ഇരുപത്തിമൂന്നു വർഷമായി വിവരസാങ്കേതിക മേഖലയിൽ പ്രാവീണ്യമുള്ള സുജിത് ഇ ഐ, ക്രെഡൈസ്‌ ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ ആയി പ്രവർത്തിക്കുന്നു. മൂന്നു വൻകരകളിലായി പരന്നുകിടക്കുന്ന ഉപഭോക്താക്കളുള്ള ഒരുവലിയ കമ്പനിയുടെ നായകത്വമാണ് സുജിത് ഏറ്റെടുത്തിരിക്കുന്നത്.

സുശക്തരും, എല്ലാമേഖലകളിലും പ്രാവീണ്യം നേടിയിട്ടുള്ളവരുമായ മലയാളികളെ മുൻനിരയിൽ അണിനിരത്തി ലോകമലയാളികളെ ഒന്നിച്ചു ചേർക്കുന്ന ചാലകശക്തിയായി പ്രവർത്തിക്കുകയാണ് ഫൊക്കാന ഇന്റർനാഷണൽ ഉദ്ദേശ്യം വാക്കുന്നത് അല്ലാതെ ഏതെങ്കിലും സംഘടനകളുമായി മത്സരിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രസിഡണ്ട് സണ്ണി മറ്റമന പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബ്രഹാം ഈപ്പൻ, കല ഷാഹി, സണ്ണി ജോസഫ്, ജോസഫ് കുരിയപ്പുറം, ഡോ ജേക്കബ് ഈപ്പൻ, എബ്രഹാം കളത്തിൽ, ഡോ നീന ഈപ്പൻ റെജി കുര്യൻ, എന്നിവർ നവ മാധ്യമ നേതൃത്വത്തെ അനുമോദിച്ചു.

Print Friendly, PDF & Email

Leave a Comment

More News