എടത്വ: കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് സമഗ്റം 2024 തലവടി സി. എം.എസ് ഹൈസ്കൂളിൽ തുടക്കമായി. പാരേത്തോട് ജംഗ്ഷനിൽ നിന്നും റാലിയായി എത്തിയ 50 അംഗ സംഘത്തെ തലവടി സിഎംഎസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂ സ്വീകരിച്ചു.
പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ് പതാക ഉയര്‍ത്തി. ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ മാനേജർ ആർ. തുളസിദാസ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനംചെയ്തു . എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി പദ്ധതി വിശദീകരണം നടത്തി.തലവടി സി.എം.എസ് ഹൈസ്ക്കൂൾ മാനേജർ റവ. റെജിൽ സാം മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൻ പി. രാജൻ, പ്രിയ അരുൺ , പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂ, പിടിഎ പ്രസിഡന്റ് പി. സൻജോയ്, സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ , സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ വി.എസ് സുലേഖ , എന്നിവർ പ്രസംഗിച്ചു.സുസ്ഥിര വികസനത്തിനായി എൻഎസ്എസ് യുവത എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.
24ന് രാവിലെ 10ന് കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണന്‍ പരിസ്ഥിതി ബോധവത്ക്കരണ പഠന ശില്പശാലയ്ക്ക് നേതൃത്വം നല്കും.ക്യാമ്പ് കോർഡിനേറ്റർ ഒ മിനി അധ്യക്ഷത വഹിക്കും. വിത്ത് പേനയുടെ വിതരണ ഉദ്ഘാടനം സി.എം.എസ് ഹൈസ്ക്കൂൾ പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂവിന് നല്കി ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവഹിക്കും.സ്ക്കൂളിൽ മികച്ച രീതിയില്‍ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്കും.
24ന് 11 മണിക്ക് നടക്കുന്ന ക്രിസ്തുമസ് പുതുവത്സര സംഗമം ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.