കോട്ടോപ്പാടം: മണ്ണാർക്കാട് കോട്ടോപ്പാടം അബ്ദു ഹാജി ഹൈസ്‌കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് റജിബ്,ശഹജാസ് എന്നിവർക്ക് സ്ക്കൂളിൽ പോകുമ്പോൾ ഷോക്കേറ്റത് ശ്രദ്ധയിൽ പെട്ട മുഹമ്മദ് സിദാന് അവസരോചിതം ഇടപെട്ട് തന്റെ സഹപാഠികൾക്ക് രക്ഷകനായി.
ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദാനെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദു അച്ചിപ്ര മൊമെന്റോ കൈമാറി. ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു റഫീക്ക് കാട്ടുകുളം, മണ്ഡലം നേതാക്കളായ ഉമ്മർ.വി.ടി,ശിഹാബ് മൈലാമമ്പാടം, ബഷീർ പുളിക്കൽ, ഉസ്മാൻ വി.ടി എന്നിവർ സംബന്ധിച്ചു.