സോളിഡാരിറ്റി യുവജന സംഗമം സംഘടിപ്പിച്ചു

ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു

വടക്കാങ്ങര: ‘തണലാണ് കുടുംബം’ കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ യുവജന സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി സമദ് കുന്നക്കാവ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അധ്യക്ഷത വഹിച്ചു.

കെ ബാസിൽ ഖിറാഅത്ത് നടത്തി. സി.പി കുഞ്ഞാലൻ കുട്ടി സ്വാഗതവും ലബീബ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News