ഒറ്റപ്പാലം : ഒറ്റപ്പാലം സേട്ട് സാഹിബ് സെന്ററിൽ വെച്ച് നടത്തിയ നാഷണൽ യൂത്ത് ലീഗ് (എൻ വൈ എൽ) ജില്ലാ പ്രവർത്തക കൺവെൻഷൻ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷ്‌റഫലി വല്ലപ്പുഴ ഉൽഘാടനം ചെയ്തു.
രാജ്യത്തെ വിവിധ മസ്ജിദുകൾക്കുമേൽ അവകാശവാദമുന്നയിക്കുന്ന നടപടിക്കെതിരെയുള്ള ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിൻ്റെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുമ്പും സമാനമായ രീതിയിൽ മോഹൻ ഭാഗവത് പ്രതികരിച്ചിട്ടുണ്ട്. അതിന് ശേഷവും കൂടുതൽ മസ്ജിദുകളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വയുടെ വക്താക്കൾ രംഗത്തു വരികയാണുണ്ടായത്. പ്രസ്താവന ആത്മാർ ർത്ഥമായിട്ടാണങ്കിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം അംഗീകരിക്കാൻ ആർ എസ് എസ് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അഷറഫ് അലി ആവശ്യപ്പട്ടു. എൻ വൈ എൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ, സെക്രട്ടറി നാസർ കൂരാറ, ഐ എൻ എൽ ജില്ലാ നേതാക്കളായ ബഷീർ പി.വി, അബ്ദുൽ റഫീഖ്, കെ.വി.അമീർ എന്നിവർ സംസാരിച്ചു. എൻ വൈ എൽ ജില്ലാ ട്രഷറർ നൗഫൽ സി പി അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ കെ സ്വാഗതവും, സുൾഫിക്കർ കെ നന്ദിയും പറഞ്ഞു
കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് : ശിഹാബ് മൈലാമ്പാടം, വൈസ് പ്രസിഡണ്ടുമാർ: നൗഫൽ സി പി, ഷഫീഖ് കെ. ജനറൽ സെക്രട്ടറി: സുൾഫീക്കർ കെ. സെക്രട്ടറിമാർ: ഷാദിൻ ടി, ജൗഹർ യു കെ . സംസ്ഥാന കൗൺസിൽ അംഗങ്ങളായി കെ.വി.അമീർ, കമറുദ്ദീൻ കെ, ഷാജുദ്ദീൻ എസ് എന്നിവരെയും തെരഞ്ഞെടുത്തു. എൻ വൈ എൽ
സംസ്ഥാന ജന.സെക്രട്ടറി ഫാദിൽ അമീൻ ജില്ലാ ഭാരവാഹികൾക്ക് പതാക കൈമാറി.