ബ്രസീലിലെ ഗ്രാമഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി
റിപ്പോര്‍ട്ട്. തകർന്ന വിമാനം ആദ്യം ഒരു വീടിൻ്റെ ചിമ്മിനിയിൽ ഇടിക്കുകയും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഇടിക്കുകയും ഗ്രാമഡോയിലെ ഒരു വലിയ റെസിഡൻഷ്യൽ ഏരിയയിലെ മൊബൈൽ ഫോൺ ഷോപ്പിലേക്ക് വീഴുകയും ചെയ്തു.
ബ്രസീലിയൻ വിനോദ സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഗ്രാമഡോ നഗരത്തിൽ ഞായറാഴ്ച ഒരു ചെറുവിമാനം തകർന്നുവീണ് ഒരു കുടുംബത്തിലെ 10 പേർ മരണപ്പെട്ടതായി സിവിൽ ഡിഫൻസ് ഏജൻസി പറഞ്ഞു. ഈ അപകടത്തിൽ, വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും മരിക്കുകയും നിലത്തിലുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വിമാനം ആദ്യം ഒരു വീടിൻ്റെ ചിമ്മിനിയിൽ ഇടിക്കുകയും പിന്നീട് ഒരു കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ഇടിക്കുകയും ഗ്രാമഡോയിലെ ഒരു പ്രധാന റെസിഡൻഷ്യൽ ഏരിയയിലെ ഒരു മൊബൈൽ ഫോൺ ഷോപ്പിൽ ഇടിക്കുകയും ചെയ്തുവെന്ന് സിവിൽ ഡിഫൻസ് ഏജൻസി എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. നിലത്തുണ്ടായിരുന്ന ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. Piper Cheyenne 400 turboprop എന്ന ചെറു വിമാനമാണ് അപകടത്തില്‍ പെട്ടത്. ലൂയിസ് ക്ലോഡിയോ സാൽഗ്യൂറോ ഗലേസി എന്ന വ്യവസായിയും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബ്രസീലിൻ്റെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. അപകടത്തിൽ മരിച്ച എല്ലാ യാത്രക്കാരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തെ ഒരു നഗരത്തിൽ നിന്ന് സാവോ പോളോ സംസ്ഥാനത്തേക്ക് പോകുകയായിരുന്നു അവർ.
ഗ്രാമഡോ നഗരത്തിന് തൊട്ടടുത്തുള്ള കനേല എന്ന നഗരത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വൈകാതെ തന്നെ വിമാനം തകരുകയായിരുന്നു. പിന്നാലെ ഒരു കെട്ടിടത്തിലേക്കും വീട്ടിലേക്കും ഇടിച്ചുകയറിയ വിമാനം അടുത്തുണ്ടായിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ പതിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് സിവിൽ പൊലീസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രസീലിലെ സെറ ഗൗച്ച പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമഡോ വിനോദസഞ്ചാരികൾക്കിടയിൽ ഒരു ജനപ്രിയ സ്ഥലമാണ്. തണുത്ത കാലാവസ്ഥയ്ക്കും ഹൈക്കിംഗ് ലക്ഷ്യസ്ഥാനങ്ങൾക്കും പരമ്പരാഗത വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ് നഗരം. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മൻ, ഇറ്റാലിയൻ കുടിയേറ്റക്കാർ ഈ നഗരം സ്ഥിരതാമസമാക്കി. ക്രിസ്മസ് അവധിക്കാലത്ത് ഇവിടെ വലിയ തിരക്കാണ്.
അപകടത്തില്‍ നഗരത്തിലുണ്ടായിരുന്ന 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് നിരവധി പേര്‍ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
ക്രിസ്‌മസ് സീസണില്‍ നിരവധി സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് നഗരമാണ് ഗ്രാമഡോ. കഴിഞ്ഞ ഓഗസ്റ്റില്‍ 62 പേരുമായി പോയ ഇരട്ട എഞ്ചിന്‍ വിമാനം സാവോ പോളോ സ്റ്റേറ്റിലെ വിന്‍ഹെഡോ നഗരത്തില്‍ അപകടത്തില്‍ പെട്ടിരുന്നു. 17 വര്‍ഷത്തിനിടെ ബ്രസീലില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടം ആയിരുന്നു ഇത്. ഈ അപകടത്തില്‍ 62 പേര്‍ക്കും ജീവന്‍ നഷ്‌ടമായിരുന്നു.