നിരാലംബർക്ക് പ്രതീക്ഷ നല്‍കുവാൻ നാം നന്മയുടെ നക്ഷത്രങ്ങള്‍ ആകണം: ആർ വെങ്കിടാചലം

എടത്വ: ജീവിതത്തിന്റെ ഇരുണ്ട വഴികളിൽ വെളിച്ചം പകരുവാൻ ഓരോരുത്തരും നന്മയുടെ നക്ഷത്രങ്ങള്‍ ആകണമെന്ന് ലയൺസ് ക്ലബ് ഇന്റർനാഷണൽ 318ബി ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം പ്രസ്താവിച്ചു.

തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നുവരുന്ന കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് സഹവാസ ക്യാമ്പിൽ ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ ക്രിസ്തുമസ് പുതുവത്സര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം. പ്രസിഡന്റ്‌ ഡോ ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിജി. ജലജകുമാരി, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, സോൺ ചെയർമാൻ സുരേഷ് ബാബു, ലയൺസ് ക്ലബ്ബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ വിൻസൻ ജോസഫ് കടുമത്ത്, കെ ജയചന്ദ്രന്‍, തലവടി ലയൺസ് ക്ലബ് പ്രസിഡന്റ് സുനിൽ സാഗർ, സെക്രട്ടറി ജയകുമാർ, സി.എം.എസ് ഹൈസ്ക്കൂൾ പ്രഥമ അദ്ധ്യാപകന്‍ റെജിൽ സാം മാത്യൂ, റെന്നി തോമസ് തേവേരിൽ, എടത്വ വികസന സമിതി പ്രസിഡൻ്റ് ഐസക്ക് എഡ്വേർഡ് ചെറുകാട്, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ്, ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ മാനേജർ ആർ. തുളസിദാസ് , എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി, പിടിഎ പ്രസിഡന്റ് പി. സൻജോയ്, സി.എം.എസ് ഹൈസ്ക്കൂൾ വണ്ടർ ബീറ്റ്സ് പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

ക്യാമ്പിലെത്തിയ ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലത്തിന് എൻഎസ്എസ് എന്നിവർ നക്ഷത്രം സമ്മാനിച്ചാണ് സ്വീകരിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News