എടത്വ: തലവടി സിഎംഎസ് ഹൈസ്കൂളിൽ നടന്നു വരുന്ന കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 27 ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ ആർ. തുളസിദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്യും.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ സഹകരണത്തോടെ നടന്ന പരിസ്ഥിതി ബോധവത്ക്കരണ പഠന ശില്പശാല കേന്ദ്ര വനം മിത്ര അവാർഡ് ജേതാവും ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ കൺവീനറും ആയ ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഓർഡിനേറ്റർ ഒ മിനി അദ്ധ്യക്ഷത വഹിച്ചു. ‘പ്രകൃതിക്കുവേണ്ടി ഒരു വിത്ത് പേന പദ്ധതി ‘ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ ഉദ്‌ഘാടനം ചെയ്തു. സി.എം.എസ് ഹൈസ്കൂള്‍ പ്രഥമ അദ്ധ്യാപകന്‍ റെജിൽ സാം മാത്യൂ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ. ജോൺസൺ വി ഇടിക്കുള പ്രവർത്തന പദ്ധതിയെ പറ്റി വിശദീകരിച്ചു. കോഓർഡിനേറ്റർമാരായ ലയൺ കെ ജയചന്ദ്രന്‍, ലയൺ വിൽസൻ ജോസഫ് കടുമത്തിൽ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എസ് ശബരീഷ്, സിഎം.എസ് ഹൈസ്കൂള്‍ വണ്ടർ ബീറ്റ്സ് പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ,റെന്നി തോമസ് തേവേരിൽ, എൻ.എസ്. എസ് വോളണ്ടിയർ ലീഡേഴ്സ് ആയ മരിയ ജോസഫ്, അഭിനവ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ മൂലം പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് പച്ചക്കറിയുടെയോ തണല്‍ മരത്തിന്റേയോ വിത്ത് വച്ചുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും. ഇത്തരത്തിലുള്ള പേനകള്‍ വിവിധ സ്കൂളുകളില്‍ വിതരണം ചെയ്യും.
വാഹന അപകടത്തിൽ പരുക്കേറ്റ് 13 വർഷമായി അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്വദേശി ഗോപി വാസു ആണ് വിത്ത് പേനകള്‍ നിർമ്മിക്കുന്നത്. സ്ക്കൂളിൽ മികച്ച രീതിയില്‍ കൃഷിയിടം ഒരുക്കുന്ന കുട്ടി കർഷകർക്ക് പ്രത്യേക പുരസ്കാരവും നല്‍കും.