എടത്വ: ഇനി കുരുന്നുകൾക്ക് കുട്ടിക്കളരിയിൽ പഠനവും ഉല്ലാസവേളകളും ഒരുമിച്ച്. തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ പ്രീ പ്രൈമറി നേഴ്സറി സ്കൂളായ വണ്ടർ ബീറ്റ്സ് കുഞ്ഞുങ്ങളുടെ മാനസീക ഉല്ലാസത്തിനും പഠനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ കൊണ്ട് സജ്ജമാണ്. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള പതാക ഉയർത്തിയതിന് ശേഷം നടന്ന പ്രതിഷ്ഠ ചടങ്ങിന് പൂർവ്വ വിദ്യാർത്ഥിയും സിഎസ്ഐ സഭാ മുൻ മോഡറേറ്ററുമായ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. വണ്ടർ ബീറ്റീസിലേക്ക് തലവടി സിഎംഎസ് ഹൈസ്ക്കൂൾ എസ്എസ്എൽസി ആദ്യ ബാച്ച് സംഭാവന ചെയ്ത എക്സ്പ്ലോറർ കിഡ്‌സ് ലാപ്‌ടോപ്പ് സജി ഏബ്രഹാം കൈമാറി. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, ട്രഷറാർ എബി മാത്യു ചോളകത്ത്, കണ്ടങ്കരി ദേവി വിലാസം ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഒ മിനി, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, അഡ്വ. ഐസക്ക് രാജു, പ്രതീപ് ജോസഫ്, ആനി കുര്യൻ, സൂസമ്മ കെ. ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കാലഘട്ടത്തിനനുസരിച്ച് ആകർഷകമായി പ്രീ പ്രൈമറി നേഴ്സറി സെന്റർ സ്കൂളിൽ സജ്ജമാക്കിയ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളെ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് അഭിനനന്ദിച്ചു.
28ന് ശനിയാഴ്ച 3ന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. സംഘടനാ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിക്കും. ട്രഷറർ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്കും. അഡ്വ. ഐസക്ക് രാജു മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, കൺവീനർ അഡ്വ. എം.ആർ സുരേഷ്കുമാർ അറിയിച്ചു.