വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് ഓർമ്മകൾ പങ്കുവെച്ച് സംതൃപ്തിയോടെ അവർ മടങ്ങി

തലവടി: രണ്ട് നൂറ്റാണ്ടോളം വർഷങ്ങൾ കൊണ്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്ന് നല്കിയ തലവടി സിഎംഎസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി.

അന്തരിച്ച മുൻ പ്രധാനമന്തി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായര്‍, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ റവ. തോമസ് നോർട്ടൻ നഗറിൽ നടന്ന ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ എബി മാത്യു ചോളകത്ത് ക്രിസ്തുമസ് സന്ദേശം നല്കി. കൺവീനർ അഡ്വ. എം.ആർ സുരേഷ്കുമാർ, അഡ്വ. ഐസക്ക് രാജു, സ്ക്കൂൾ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യൂസ് പ്രദീപ് ജോസഫ്, ടോം പരുമൂട്ടിൽ, സുചീന്ദ്ര ബാബു വളവുങ്കൽ എന്നിവർ പ്രസംഗിച്ചു. നിഷ ജോജിയുടെ നേതൃത്വത്തിൽ ക്വയർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് തിരുപ്പിറവിയുടെ സ്മരണ പുതുക്കി പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ കേക്ക് മുറിച്ചു.

25 വർഷത്തെ അദ്ധ്യാപക സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യൻ തോട്ടുകടവിൽ, പൂർവ്വ വിദ്യാർത്ഥികളായ ജിബി ഈപ്പൻ, മാത്യുസ് പ്രദീപ് ജോസഫ്, എംജി പ്രകാശ് എന്നിവരെ ആദരിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനത്തിനും ആവശ്യമായ ഉപകരണങ്ങള്‍ ഉൾപ്പെടുത്തി ക്രിസ്തുമസ് പുതുവത്സര സമ്മാനമായി സജ്ജമാക്കി കൊടുത്ത പ്രീ പ്രൈമറി നഴ്സറി സെന്ററിന്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 949 50 17863 (റെജിൽ സാം മാത്യൂ – എച്ച്.എം)

Print Friendly, PDF & Email

Leave a Comment

More News