“അപ്പൻകാപ്പിലെ ഊരുത്സവം രാഷ്ട്രീയ – ഉദ്യോഗസ്ഥ കൂട്ടുകെട്ട്” തടഞ്ഞത് പ്രതിഷേധാർഹം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലപ്പുറം: നിലമ്പൂർ അപ്പൻകാപ്പ് ആദിവാസി ഊരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ഡിസംബർ 28 ശനിയാഴ്ച നടത്താനിരുന്ന ഊരുത്സവമാണ് പരിപാടിയുടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അന്യായമായി തടഞ്ഞത്. ആഴ്ചകൾക്ക് മുൻപേ തന്നെ ഊരു മൂപ്പൻ ഉൾപ്പടെയുള്ളവരുമായി സംസാരിച്ചു തീരുമാനിച്ച പരിപാടി അപ്പോൾ തന്നെ എസ്‌ സി / എസ്‌ ടി പ്രൊമോട്ടറെയും ഫോറസ്റ്റ്‌ ഓഫീസർ ഉൾപ്പടെയുള്ളവരെയും അറിയിച്ചതും അവരൊക്കെയും സമ്മതം അറിയിച്ചതുമാണ്. എന്നാൽ പരിപാടി നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രം ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച്, ഫോറസ്റ്റ്‌ വകുപ്പുകളിലെ നിരവധി ഉദ്യോഗസ്ഥർ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും പരിപാടി ഒഴിവാക്കാൻ ആവശ്യപ്പെടുകയായിരുന്നു, പരിപാടി നടത്തിയാൽ നേതാക്കളെയുൾപ്പെടെ അറസ്റ്റ് ചെയ്യുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. ഈ നടപടി ജനാധിപത്യ വിരുദ്ധവും സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അറിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ഗോത്ര മേഖലകളിൽ അവരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തുന്ന ഇടപെടലുകൾ ആ മേഖലകളിലുള്ളവരെ അടിമകളാക്കി വെക്കാനുള്ള പലരുടെയും ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് പ്രദേശത്തെ ഇതര രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇത്തരം സമീപനങ്ങളുമായി മുന്നോട്ടു വരുന്നതെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായി മുന്നോട്ടു പോകുമെന്നും ഫ്രറ്റേണിറ്റി നടത്തിവരുന്ന പ്രവർത്തനങ്ങൾ ശക്തി യുക്തം തുടരുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

സെക്രട്ടറിയേറ്റിൽ പങ്കെടുത്തവർ :
ജംഷീൽ അബൂബക്കർ (ജില്ലാ പ്രസിഡന്റ്)
സാബിറ ശിഹാബ് (ജനറൽ സെക്രട്ടറി)
ബാസിത് താനൂർ (ജനറൽ സെക്രട്ടറി)
വി ടി എസ്‌ ഉമർ തങ്ങൾ (വൈസ് പ്രസിഡന്റ്)
ഫയാസ് ഹബീബ് (വൈസ് പ്രസിഡന്റ്)
നിഷ്‌ല മമ്പാട് (വൈസ് പ്രസിഡന്റ്)
ഷിബാസ് പുളിക്കൽ (സെക്രട്ടറി)
സുജിത് പി (സെക്രട്ടറി)
ഫായിസ് എലാങ്കോട് (സെക്രട്ടറി)
അൽത്താഫ് എം ഇ (സെക്രട്ടറി)
മുൻഷിദ ലുഖ്മാൻ (സെക്രട്ടറി)

Print Friendly, PDF & Email

Leave a Comment

More News