സി.പി.എമ്മിൻ്റെ ഹിന്ദുത്വ അജണ്ടകളെ ചെറുക്കും : തൗഫീഖ് മമ്പാട്

മലപ്പുറം : കേരളത്തിൽ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സി.പി.എം ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെ ഏറ്റെടുത്ത് മുസ്‌ലിം സമുദായത്തെ ഭീകരവൽകരിക്കുന്ന രീതിയിൽ പ്രസ്താവനകളും പ്രചാരണങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇങ്ങനെ കേരളത്തിലെ സമുദായ സഹവർത്തിത്വത്തെ തകർക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ തൗഫീഖ് മമ്പാട്.മലപ്പുറം മലബാർ ഹൗസിൽ നടന്ന സോളിഡാരിറ്റി ജില്ലാ എസ്.എം.സി (സെലക്റ്റട് മെമ്പേഴ്സ് ക്യാമ്പ് ) യുടെ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സെഷനുകളിലായി ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ഹമീദ് വാണിയമ്പലം, കെ ടി ഹുസൈൻ, അഷ്‌റഫ്‌ കീഴ്പറമ്പ്, ജാബിർ സുലൈം, ഡോ. വി ഹിക്മത്തുള്ള , ജുമൈൽ. പി പി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.സോളിഡാരിറ്റി ജില്ലാ ഭാരവാഹികളായ അജ്മൽ. കെ പി, സാബിക് വെട്ടം, യാസിർ കൊണ്ടോട്ടി, എം ഐ അനസ് മൻസൂർ, അബ്ദുൽ വാഹിദ്.പി, സൽമാനുൽ ഫാരിസ്, ബാസിത് താനൂർ, അമീൻ അബ്ദുസലാം, യുസർ പയ്യനാട് എന്നിവർ സംസാരിച്ചു.. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും നടത്തി

Print Friendly, PDF & Email

Leave a Comment

More News