മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവ്വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് സഫീർഷ, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനിബ് കാരക്കുന്ന്, സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
ഫോട്ടോ: വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന് ഫണ്ട് നൽകി നിലമ്പൂർ ആദിവാസി സമരനായിക ബിന്ദു വൈലാശ്ശേരി നിർവഹിക്കുന്നു.