മാത്യൂസ് മുണ്ടക്കൽ ഫോമ കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും അഭിമാനവുമായ ഫോമയുടെ 2026 ൽ ഹൂസ്റ്റണിൽ വെച്ചു നടക്കുന്ന ഇന്റർനാഷൻ കൺവെൻഷൻ ചെയർമാൻ ആയി മാത്യൂസ് മുണ്ടക്കലിനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്‌ , ട്രെഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് , ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രെഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു . ഫോമയുടെ സജീവ പ്രവർത്തകനായ മാത്യൂസ്, ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രെസിഡെന്റ്യും നാഷണൽ കമ്മിറ്റി അംഗവും ആയിരുന്നു .

ഹൂസ്റ്റൺ മലയാളികൾക്കിടയിൽ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നിറസാന്നിധ്യമായി അറിയപ്പെടുന്ന നേതാവാണ് മാത്യൂസ് മുണ്ടക്കൽ . നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ ന്റെ 2024 ലെ പ്രസിഡന്റ് ആയിരുന്ന മാത്യൂസ്, അസോസിയേഷന്റെ സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കലാലയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേക്കു വന്ന അദ്ദേഹം വേൾഡ് മലയാളി കൌൺസിൽ നാഷണൽ യൂത്ത് ഫോറം ചെയർമാനും ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനും ആയിരുന്നു . ആത്മാർത്ഥമായ നേതൃത്വ പാടവവും വ്യക്‌തമായ നിലപാടുകളും ഉള്ളതിനാൽ ആണ് അദ്ദേഹത്തെ തേടി സ്ഥാനമാനങ്ങൾ എത്തുന്നതെന്ന് മാഗിന്റെ പുതിയ പ്രസിഡന്റ് ജോസ് കെ. ജോൺ അഭിപ്രായപ്പെട്ടു. വർണാഭമായ കലാസാംസ്കാരിക പരിപാടികൾ കോർത്തിണക്കി ഫോമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാമിലി കോൺവെൻഷനാണ് ഹൂസ്റ്റണിൽ വിഭാവനം ചെയ്യുന്നതെന്ന് കൺവെൻഷൻ ചെയർമാൻ മാത്യൂസ് മുണ്ടക്കലും ജനറൽ കൺവീനർ സുബിൻ കുമാരനും അറിയിച്ചു . അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു.

കഴിഞ്ഞ പതിനെട്ടു വർഷമായി അമേരിക്കയിൽ സ്ഥിര താമസക്കാരനാണ്. റീറ്റെയ്ൽ ബിസിനസ്സ് , മാത്യൂസൺസ് റീയൽറ്റി മാനേജിങ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന മാത്യൂസ് മുണ്ടക്കൽ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റിയൽറ്റർ കൂടിയാണ് . ഭാര്യ റീന , മക്കൾ അലീഷ്യ , ആരൻ, അനോര എന്നിവരോടൊപ്പം മിസ്സൂരി സിറ്റിയിൽ താമസിക്കുന്നു. കേരളത്തിൽ പത്തനംതിട്ട ആണ് സ്വദേശം.

 

Print Friendly, PDF & Email

Leave a Comment

More News